Follow Us On

29

November

2021

Monday

നൈജീരിയയിൽ വീണ്ടും ഇസ്ലാമിക ഭീകരരുടെ ക്രൈസ്തവ വേട്ട; 49 പേർ കൊല്ലപ്പെട്ടു, 27 പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ വീണ്ടും ഇസ്ലാമിക ഭീകരരുടെ ക്രൈസ്തവ വേട്ട; 49 പേർ കൊല്ലപ്പെട്ടു, 27 പേരെ തട്ടിക്കൊണ്ടുപോയി

അബൂജ: ഇസ്ലാമിക തീവ്രവാദ വിഭാഗമായ ഫുലാനി ഹെർഡ്‌സ്‌മെൻ വടക്കൻ നൈജീരിയയിൽ നടത്തിയ ഭീകരാക്രമണത്തിൽ 49 ക്രൈസ്തവർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്റ്റ്യൻസ് വേൾഡ് വൈഡാ’ണ് പ്രദേശവാസികളെ ഉദ്ധരിച്ച് നടുക്കുന്ന വിവരം പുറത്തുവിട്ടത്. സെപ്റ്റംബർ 26, 27 തിയതികളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 27 പേരെ തീവ്രവാദികൾ ബന്ദികളാക്കിയെന്നും ‘ക്രിസ്റ്റ്യൻസ് വേൾഡ് വൈഡ്’ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 26ന് കച്ചിയ പ്രവിശ്യയിലെ ഗബാച്ചു, മലഗൻ ജില്ലയിലെ മദാമൈ കമ്മ്യൂണിറ്റി, അബുൻ കമ്മ്യൂണിറ്റി എന്നിവിടങ്ങളിലായിരുന്നു ആദ്യത്തെ ആക്രമണങ്ങൾ. ഗബാച്ചുവിൽ ഒരാൾ കൊല്ലപ്പെടുകയും 27 പേർ ബന്ധികളാക്കപ്പെടുകയും ചെയ്തു. മദാമൈ, അബുൻ കമ്മ്യൂണിറ്റികളിലാണ് 40 പേർ കൊല്ലപ്പെട്ടത്. എട്ടുപേർക്ക് സാരമായി പരിക്കേറ്റു. സെപ്തംബർ 27ന് കടുണ സംസ്ഥാനത്തെ സാങ്കോൺ കതാഫ് പ്രവിശ്യയിലെ കാസെസെർ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിലാണ് എട്ടുപേർക്ക് ജീവൻ നഷ്ടമായത്. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാമത്തിലെ നിരവധി വീടുകളും അക്രമികൾ അഗ്‌നിക്കിരയാക്കി.

പ്രദേശത്തേക്ക് ഇരച്ചെത്തിയ ഫുലാനി തീവ്രവാദികൾ കണ്ണിൽ കണ്ടതിനുനേർക്കെല്ലാം വെടിയുതിർക്കുകയായിരുന്നു. ഇത് സമർത്ഥമായി ആസൂത്രണം ചെയ്ത കൂട്ടക്കൊലയാണെന്ന് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട കത്തോലിക്കാ വൈദികനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരും ബന്ധികളാക്കപ്പെട്ടവരുമെല്ലാം നൈജീരിയയിലെ പ്രമുഖ ക്രിസ്ത്യൻ വിഭാഗങ്ങളിലൊന്നായ ലൊന്നായ ഇവാഞ്ചലിക്കൽ സഭാംഗങ്ങളാണ്.

നൈജീരിയയിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നതും ബന്ധികളാക്കപ്പെടുന്നതും പതിവാകുകയാണ്. നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ ജൂലൈ 18 വരെയുള്ള 200 ദിനങ്ങൾക്കിടയിൽ ക്രിസ്തുവിശ്വാസത്തെപ്രതി 3462 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട്, ‘ഇന്റർ സൊസൈറ്റി’ എന്ന സന്നദ്ധ സംഘടന ഈയിടെ പുറത്തുവിട്ടിരുന്നു. ആഫ്രിക്കൻ മണ്ണിൽ ഇസ്ലാമിക തീവ്രവാദികൾ ശക്തിപ്രാപിക്കുമ്പോഴും ഇത്തരം ആക്രമണങ്ങൾ തടയാനുള്ള നടപടികളൊന്നും ഭരണകൂടം കൈക്കൊള്ളുന്നില്ല എന്നതാണ് ഖേദകരം.

ലോകരാജ്യങ്ങളുടെ ശ്രദ്ധ കൊറോണാ പ്രതിരോധത്തിൽ കേന്ദ്രീകരിക്കപ്പെടുന്നത് അവസരമാക്കി ഇസ്ലാമിക തീവ്രവാദികൾ പുനഃസംഘടിതരാകുമെന്ന നിരീക്ഷകരുടെ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമാകുന്നതിന്റെ ഭീതിയിലാണ് ആഫ്രിക്കയിലെയും മധ്യപൂർവേഷ്യയിലെയും ക്രൈസ്തവർ. നൈജീരിയയിൽ മാത്രമല്ല സമീപ രാജ്യങ്ങളായ മാലിയിലും ബുർക്കിനോഫാസോയിലും തീവ്രവാദ ആക്രമണങ്ങൾ പതിവാകുകയാണ്.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫയൽ ചിത്രം)

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?