Follow Us On

28

March

2024

Thursday

കത്തോലിക്കാ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന പെരോറ്റെറ്റ് പുതിയ പ്രീമിയർ; പ്രതീക്ഷയോടെ ന്യൂ സൗത്ത് വെയിൽസ്

കത്തോലിക്കാ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന പെരോറ്റെറ്റ് പുതിയ പ്രീമിയർ; പ്രതീക്ഷയോടെ ന്യൂ സൗത്ത് വെയിൽസ്

സിഡ്‌നി: അടിയുറച്ച കത്തോലിക്കാ വിശ്വാസിയും ധാർമിക മൂല്യങ്ങൾക്കായി നിലയുറപ്പിക്കുകയും ചെയ്യുന്ന ഡൊമിനിക് പെരോറ്റെറ്റ് ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ പുതിയ പ്രീമിയർ. 13 മകളുള്ള യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിൽ ജനിച്ച ഡൊമിനിക് പെറോട്ടേറ്റ്, ജീവന്റെ മൂല്യത്തിനായി വാദിക്കുകയും സ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യമായ നിലപാട് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഭരണാധികാരികൂടിയാണ്. ലിബറൽ പാർട്ടി അംഗവും 39 വയസുകാരനുമായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ്, പ്രീമിയറായി ചുമതലയേറ്റത്.

2019ൽ സംസ്ഥാനത്ത് ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിന് എതിരെ പെരോറ്റെറ്റ് വോട്ട് രേഖപ്പെടുത്തിയത് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് അവസാനിപ്പിക്കുന്നതിനുവേണ്ടി രൂപം കൊടുക്കുന്ന നിയമങ്ങളെ പിന്തുണക്കില്ലെന്നായിരുന്നു ആറു കുട്ടികളുടെ പിതാവുകൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറയാൻ യാതൊരു മടിയുമില്ലാത്ത പെരോറ്റെറ്റ്, ക്രൈസ്തവ ആദർശങ്ങൾ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും തുറന്നുപറഞ്ഞിട്ടുണ്ട്.

ഡൊമിനിക് പെരോറ്റെറ്റ്

ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ 22ആഴ്ചകൾവരെയുള്ള ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെ സംബന്ധിച്ച ചർച്ചകൾ നടന്നപ്പോൾ പെരോറ്റെറ്റ് നടത്തിയ പ്രസംഗം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വവർഗ ലൈംഗികതയെ എതിർക്കുന്ന ബൈബിൾ വചനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന്റെ പേരിൽ റഗ്ബി താരം ഇസ്രയേൽ ഫോളുവിനെ 2019 ൽ ഓസ്‌ട്രേലിയൻ ടീമിൽനിന്ന് പുറത്താക്കിയപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായി പെരോറ്റെറ്റ് രംഗത്തുവന്നതും വാർത്തയായിരുന്നു.

ദൈവവിശ്വാസികളുടെ, വിശ്വാസം മറച്ചുവെക്കാൻ തയാറായില്ലെങ്കിൽ അവരെ പൊതുജീവിതത്തിൽനിന്ന് ആട്ടിപ്പായിക്കുന്ന പ്രവണത ശക്തമാകുന്നു എന്നാണ് അതേക്കുറിച്ച് പെരോറ്റെറ്റ് പ്രതികരിച്ചത്. സിഡ്‌നിയിലെ വെസ്റ്റ് പെനന്റ് ഹിൽസിൽ 1982ലായിരുന്നു പെരോറ്റെറ്റിന്റെ ജനനം. കത്തോലിക്കാ സംഘടനയായ ‘ഒപ്പൂസ് ദേയി’ലെ വൈദികർ ചാപ്ലൈൻ ശുശ്രൂഷ നിർവഹിക്കുന്ന ഡുറലിലെ റെഡ് ഫീൽഡ് കോളേജിലായിരുന്നു വിദ്യാഭ്യാസം. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഉന്നത പഠനകാലത്താണ് ഇദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായത്.

ഡൊമിനിക് പെരോറ്റെറ്റയുടെ മക്കൾ

അഴിമതി ആരോപണങ്ങളെ തുടർന്ന് പ്രീമിയറായിരുന്ന ഗ്ലാഡിസ് ബെറെജിക്‌സിയൻ രാജിവെച്ചതിനെ തുടർന്നാണ് പെറോട്ടേറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം പ്രീമിയർ പദവിയിലേക്കുള്ള ചുവടുവെപ്പ് ഓസ്‌ട്രേലിയയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഏതെങ്കിലും പ്രവിശ്യയുടെയോ സംസ്ഥാനത്തിന്റെയോ ഭരണതലപ്പത്ത് ഇരിക്കുന്നവരെയാണ് പ്രീമിയർ എന്ന് വിശേഷിപ്പിക്കുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?