Follow Us On

21

October

2021

Thursday

ലോകത്തിനും തിരുസഭക്കുംവേണ്ടി 54 ദിവസത്തെ ജപമാല നൊവേന ആഹ്വാനം ചെയ്ത് യു.എസ് ബിഷപ്പ്; അണിചേരാം നമുക്കും

ലോകത്തിനും തിരുസഭക്കുംവേണ്ടി 54 ദിവസത്തെ ജപമാല നൊവേന ആഹ്വാനം ചെയ്ത് യു.എസ് ബിഷപ്പ്; അണിചേരാം നമുക്കും

ടെക്‌സാസ്: വെല്ലുവിളികളും പ്രതിസന്ധികളും ദിനംപ്രതി വർദ്ധിക്കുമ്പോൾ, തിരുസഭയ്ക്കും ലോകത്തിനുംവേണ്ടി പ്രാർത്ഥിക്കാൻ 54 ദിവസത്തെ ജപമാല നൊവേനയ്ക്ക് തുടക്കം കുറിച്ച് യു.എസ് ബിഷപ്പ്. ടെക്‌സാസിലെ ടൈലർ രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് സ്ട്രിക്ക്‌ലാൻഡ്, ജപമാലരാജ്ഞിയുടെ തിരുനാൾ ദിനത്തിൽ (ഒക്‌ടോ.7) ആരംഭിച്ച ജപമാല നൊവേനയ്ക്ക് വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30നാണ് സമാപനമാകുക.

പ്രാർത്ഥനയിൽ അണിചേർന്ന് തിരുസഭക്കും ലോകത്തിനും വിശിഷ്യാ, അമേരിക്കൻ ഐക്യനാടുകൾക്കുവേണ്ടിയും പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. സെപ്തംബർ ഒൻപതിന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് 54 ദിവസത്തെ ജപമാല നൊവേന ആരംഭിക്കുന്ന കാര്യം ബിഷപ്പ് ആദ്യമായി വിശ്വാസികളെ അറിയിച്ചത്. ഒക്‌ടോബർ ആറിനായിരുന്നു ഇതുസംബന്ധിച്ച ഏറ്റവും പുതിയ ട്വീറ്റ്.

‘നമ്മുടെ സഭയ്ക്കും ലോകത്തിനും നമ്മുടെ രാജ്യത്തിനുംവേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു. സത്യവും സ്‌നേഹവുമാകുന്ന ദൈവീകമാർഗത്തിൽനിന്ന് വഴിതെറ്റി അലയുന്ന എല്ലാ ദൈവമക്കളെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ തന്റെ പുത്രനിലേക്ക് തിരിച്ചെത്താൻ ദൈവീക കൃപ നമ്മെ ക്ഷണിക്കുന്നു,’ ട്വിറ്ററിൽ ബിഷപ്പ് കുറിച്ചു.

പ്രാർത്ഥനയെ കുറിച്ചുള്ള നിർദേശങ്ങൾ അറിയിക്കാൻ ടൈലർ രൂപത വാർത്താ കുറിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ‘ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു,’ (1 യോഹന്നാൻ 4:16) എന്ന തിരുവചനം ധ്യാനിച്ചുകൊണ്ട് വിശ്വാസികൾ ജപമാല നൊവേനയിൽ പങ്കെടുക്കണമെന്ന് വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു.

ദാർശനികയായിരുന്ന ഫോർച്യൂണ അഗ്രേല്ലിക്ക് 1884ൽ പരിശുദ്ധ ദൈവമാതാവ് വെളിപ്പെടുത്തിക്കൊടുത്ത പ്രാർത്ഥനയാണ് 54 ദിന ജപമാല നൊവേന. ഓരോ ദിവസവും ഓരോ ജപമാല അർപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ഭാഗം. ‘നൊവേന’ എന്നാൽ ഒൻപത് ദിവസത്തെ പ്രാർത്ഥന എന്നാണ് അർത്ഥം. അതിനാൽ ആറ് നൊവേനകളുടെ കൂട്ടമാണ് 54 ദിന നൊവേന. ഇതിൽ മൂന്ന് നൊവേനകളിൽ (27 ദിവസം) നമ്മുടെ അപേക്ഷകളാണ് സമർപ്പിക്കുക. അടുത്ത മൂന്ന് നൊവേനകൾ, അപേക്ഷകൾ സാധിച്ചുതരുമെന്ന വിശ്വാസത്തെപ്രതിയുള്ള മുൻകൂർ കൃതജ്ഞതാർപ്പണമാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?