Follow Us On

21

October

2021

Thursday

കിഡ്‌നി ദാനം ചെയ്ത വൈദികനും സ്വീകരിച്ച പെൺകുട്ടിയും സുഖം പ്രാപിക്കുന്നു; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് ജെൻസനച്ചന്റെ കുറിപ്പ് 

കിഡ്‌നി ദാനം ചെയ്ത വൈദികനും സ്വീകരിച്ച പെൺകുട്ടിയും സുഖം പ്രാപിക്കുന്നു; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് ജെൻസനച്ചന്റെ കുറിപ്പ് 

കൊച്ചി: പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ നിമിഷങ്ങളെപ്രതി, പ്രാർത്ഥിച്ച സകലർക്കും നന്ദി പറഞ്ഞ് കിഡ്‌നി ദാനം ചെയ്ത ഫാ. ജെൻസൻ ലാസലറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. ശസ്ത്രക്രിയാനന്തരം താൻ വീട്ടിൽ വിശ്രമത്തിലാണെന്നും കിഡ്‌നി സ്വീകരിച്ച ആൽഫി ആന്റു ആശുപത്രിയിൽ തുടരുകയാണെന്നും അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ, പ്രാർത്ഥനകൾ തുടരണമെന്നും ഫാ. ജെൻസൺ അഭ്യർത്ഥിച്ചു. പങ്കുവെപ്പിന്റെ ക്രിസ്തീയ മാതൃക പകർന്ന് സെപ്തംബർ 27നാണ് വയനാട് നടവയൽ മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറും ലാസലെറ്റ് സന്യാസസമൂഹാംഗവുമായ ഫാ. ജെൻസൺ തന്റെ കിഡ്‌നി പകുത്തു നൽകിയത്.

‘ഓർക്കുമ്പോൾ പ്രാർത്ഥിക്കണം, പ്രാർത്ഥിക്കുമ്പോൾ ഓർക്കണം,’ എന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം ഫേസ് ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

നന്ദി! അനേകരുടെ പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരം. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. നഷ്ടമായ ശരീരത്തിന്റെ കുറവുമായി അവയവങ്ങൾ പൊരുത്തപ്പെട്ടു വരുന്നു. അതിന്റെ ചില നൊമ്പരങ്ങൾ മാത്രം!

വൃക്കകളിലൊന്ന് സ്വ ശരീരത്തിൽ സ്വീകരിച്ച ആൽഫി ആശുപത്രിയിൽ ഇതേ അവസ്ഥകളുമായി തുടരുന്നു. എത്രയും വേഗം പഴയ പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം. പ്രാർത്ഥിക്കുമ്പോൾ ഓർക്കണം. അല്ലെങ്കിൽ ഓർക്കുമ്പോൾ പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണേ. നന്ദി!

https://m.facebook.com/story.php?story_fbid=363727165316380&id=100050372997201

കൊടകര മൂന്നുമുറി സ്വദേശിയായ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൽഫി ആന്റുവിനാണ് വൃക്ക നൽകിയത്. ഇരു വൃക്കകളും തകരാറിലായി ആറ് വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൽഫി ആന്റുവിന് (26) മുന്നിൽ ദൈവദൂതനെപ്പോലെയാണ് ഫാ. ജെൻസൺ എത്തിയത്. മൂന്നുമുറി ഇടവകയിൽ ഒരു മൃതദേഹ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ശ്രദ്ധയിൽ പതിഞ്ഞ ഒരു ഫ്‌ളെക്‌സ് ബോർഡാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

വൃക്ക തകരാറിലായതിനാൽ ജീവനുവേണ്ടി പോരാടുന്ന ആൽഫിയുടെ ദയനീയമുഖവും സഹായ അഭ്യർത്ഥനയുമായിരുന്നു ഫ്‌ളെക്‌സ് ബോർഡിൽ. തന്റെ രക്തഗ്രൂപ്പുതന്നെയാണെന്ന് മനസിലായതോടെ കിഡ്‌നി നൽകാനുള്ള ആഗ്രഹം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ലാസലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതി നേടിയതോടെ ആ തീരുമാനം പ്രവൃത്തിപഥത്തിലേക്ക് നീങ്ങി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?