Follow Us On

21

October

2021

Thursday

പീഡനം വർദ്ധിക്കുമ്പോഴും ക്രിസ്തുവിനെപ്രതി മിഷണറി ദൗത്യം തിരഞ്ഞെടുത്ത് ആഫ്രിക്കൻ യുവത; പ്രഥമവ്രതം സ്വീകരിച്ച് 13 പേർ

പീഡനം വർദ്ധിക്കുമ്പോഴും ക്രിസ്തുവിനെപ്രതി മിഷണറി ദൗത്യം തിരഞ്ഞെടുത്ത് ആഫ്രിക്കൻ യുവത; പ്രഥമവ്രതം സ്വീകരിച്ച് 13 പേർ

കിൻഷാസ: വർദ്ധിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കു മുന്നിലും ധൈര്യം വെടിയാതെ, ജീവിതസാക്ഷ്യത്തിലൂടെയും സുവിശേഷ പ്രഘോഷണത്തിലൂടെയും ക്രിസ്തുവിനെ പകർന്നുനൽകാൻ തയാറെടുത്ത് ആഫ്രിക്കൻ യുവാക്കൾ. രാഷ്ട്രീയ അനിശ്ചിതത്വംമുതൽ ഇസ്ലാമിക തീവ്രവാദംവരെ നീളുന്ന വെല്ലുവിളികൾ വർദ്ധിക്കുമ്പോഴും ശ്രദ്ധേയമാകുകയാണ്, കോംഗോയിലെ ‘ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി’ സന്യാസസഭയിൽ നടന്ന പ്രഥമവ്രത വാഗ്ദാനം. വൈദിക പരിശീലനം നടത്തുന്ന 13 യുവാക്കളാണ് ഈ വർഷം ‘ഇമ്മാക്കുലേറ്റ് ഹേർട്ട് ഓഫ് മേരി’ സഭയിൽ പ്രഥമ വ്രതവാഗ്ദാനം നടത്തിയത്.

പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാളിൽ, ബ്യൂസൺ ആർഡന്റ് നോവിഷേറ്റിലെ ചാപ്പലിൽ, ‘ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി’ സഭയുടെ ജനറൽ കൗൺസിലർ ഫാ. ജോസഫ് മാറ്റോണിന്റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു പ്രഥമവ്രത വാഗ്ദാനം. സുപ്രധാനമായ ഈ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കാൻ റോമിൽനിന്ന് എത്തിയതായിരുന്നു അദ്ദേഹം. കോംഗോയിൽനിന്നുള്ള 11 പേരും കാമറൂണിൽനിന്നുള്ള രണ്ടു പേരുമാണ് പ്രഥമ വ്രത വാഗ്ദാനം നടത്തിയത്.

‘മിഷണറി ജീവിതം എന്നത് കൃപയും വിശ്വസ്തതയും പ്രതിജ്ഞാബദ്ധതയും അത്യധികമായി വേണ്ട ദൗത്യമാണ്. സഭയിലൂടെ നിർവഹിക്കേണ്ട ദൈവീകദൗത്യത്തോടുള്ള വിശ്വസ്തത, സുവിശേഷ ഉപദേശങ്ങളോടുള്ള വിശ്വസ്തത, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തോടുള്ള വിശ്വസ്തത എന്നിവയിൽ അധിഷ്~ിതമായാണ് ‘ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി’ സഭാംഗങ്ങളെന്ന നിലയിൽ നിങ്ങളുടെ മിഷണറി ദൗത്യം നിർവഹിക്കപ്പെടേണ്ടത്,’ അദ്ദേഹം വ്യക്തമാക്കി. സന്യസ്തർ ലോകത്തിലും സഭയിലും പ്രവചനപരമായ ദൗത്യം നിർവഹിക്കേണ്ടവരാണെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

മിഷണറി ദൗത്യത്തിലേക്ക് തങ്ങളെ കൂട്ടിച്ചേർത്ത ദൈവകൃപയെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രഥമ വ്രതം സ്വീകരിച്ചവർ സാക്ഷ്യപ്പെടുത്തി. മനുഷ്യരും ദൈവവും തമ്മിലുള്ള അന്തരം വർദ്ധിക്കുന്ന, ദാരിദ്ര്യം പെരുകുന്ന ലോകത്തിൽ, ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് ‘യേസ്’ എന്ന് പറയുന്നതിന്റെ ‘വെല്ലുവിളി’ തങ്ങൾ ദൈവാശ്രയബോധത്തോടെ സ്വീകരിക്കുകയാണെന്നും അവർ വിശദീകരിച്ചു.

‘സന്തോഷത്താൽ ഹൃദയം നിറയുമ്പോഴും വളരെ വലിയൊരു വെല്ലുവിളിയാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്ന് മനസിലാക്കുന്നു. പാപത്തിന്റെ അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും മുങ്ങിപ്പോയ ഈ ലോകത്തിന് വെളിച്ചമാകാൻ വേണ്ടിയുള്ള ദൗത്യമാണ് അതെന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?