Follow Us On

21

October

2021

Thursday

കാത്തിരിപ്പുകൾ സഫലം; സിംഗപ്പൂരിലെ നവീകരിച്ച ദൈവാലയം ആരാധനയ്ക്കായി തുറന്നുകൊടുത്ത് സഭ

കാത്തിരിപ്പുകൾ സഫലം; സിംഗപ്പൂരിലെ നവീകരിച്ച ദൈവാലയം ആരാധനയ്ക്കായി തുറന്നുകൊടുത്ത് സഭ

സിംഗപ്പൂർ: ഫ്രഞ്ച് മിഷനറിമാർ നിർമിച്ച, ചരിത്രപ്രാധാന്യം ഏറെയുള്ള സിംഗപ്പൂരിലെ സെന്റ് തെരേസാ ദൈവാലയം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആരാധനകൾക്കായി തുറന്നുകൊടുത്ത സന്തോഷത്തിൽ വിശ്വാസീസമൂഹം. സിംഗപ്പൂരിലെ ചൈനീസ് കത്തോലിക്കരും കപ്പലുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ നൂറുകണക്കിന് കടൽയാത്രീകരും ആരാധനകൾക്ക് ആശ്രയിക്കുന്ന ദൈവാലയമാണ് സിംഗപ്പൂർ തുറമുഖത്തിന് അഭിമുഖമായി, കൊംപോംഗ് ബഹ്രു റോഡിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സെന്റ് തെരേസാ ദൈവാലയം.

നവീകരണ പ്രവർത്തനങ്ങൾക്കായി 2019ൽ അടച്ച ദൈവാലയം ഒക്ടോബർ രണ്ടിനാണ് വിശ്വാസീസമൂഹത്തിനായി തുറന്നു നൽകിയത്. സിംഗപ്പൂരിലെ ചൈനീസ് വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കാൻ ‘പാരിസ് ഫോറിൻ മിഷൻസ് സൊസൈറ്റി’ അംഗവും മലാക്ക രൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പുമായിരുന്ന പിയറി ലൂയിസ് പെരിചോൺ 1929ൽ സ്ഥാപിച്ചതാണ് സെന്റ് തെരേസാ ദൈവാലയം. വലിയ താഴികക്കുടങ്ങളും കമാനങ്ങളും കപ്പേളകളും ഉൾപ്പെടുത്തി റോമൻ- ബൈസന്റൈൻ ശൈലിയിൽ നിർമിച്ച, സിംഗപ്പൂരിലെ ഏക ദൈവാലയവുമാണിത്.

സിംഗപ്പൂരിൽ ‘പാരിസ് ഫോറിൻ മിഷൻസ് സൊസൈറ്റി’യുടെ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജീൻ എം ഔലിയൻ, ഫ്രാൻസിലെ മോണ്ട്മാർട്ടർ സേക്രട്ട് ഹാർട്ട് ബസിലിക്കയുടെ നിർമാണ സവിശേഷതകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ദൈവാലയത്തിന രൂപം നൽകിയത്. ഇതിനാവശ്യമായ സാമഗ്രികൾ ഇന്ത്യയിൽനിന്നും ഫ്രാൻസിൽനിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. കടൽ യാത്രീകരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്ന കത്തോലിക്ക സംഘടനയായ ‘അപ്പൊസ്തൽ ഷിപ്പ് ഓഫ് സീ’ 1958ലാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്.

വിശ്വാസികൾക്ക് അജപാലന ശുശ്രൂഷകൾ ലഭ്യമാക്കുന്നതിന് പുറമേ, ദുരിതമുഖത്ത് നാനാജാതി മതസ്ഥർക്ക് അഭയമൊരുക്കിയ ചരിത്രവും സെന്റ് തെരേസാ ദൈവാലയത്തിനുണ്ട്. 1961ൽ, ബുക്കിറ്റ് ഹോ സ്വീ മേഖലയിൽ കനത്ത നാശനഷ്ടം സൃഷ്ടിച്ച തീപിടുത്തത്തിൽ ഭവനരഹിതരായ നിരവധിപേർക്ക് അഭയം നൽകിയത് ഈ ദൈവാലയമാണ്. ഇതോടൊപ്പം വിദ്യാഭ്യാസ, സാമൂഹിക രംഗത്തും ദൈവാലയം നിർവഹിക്കുന്ന ശുശ്രൂഷകൾ സ്തുത്യർഹമാണ്. ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യം കണക്കിലെടുത്ത് 2009ൽ ദൈവാലയത്തെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?