Follow Us On

21

October

2021

Thursday

യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചു; പ്രാര്‍ത്ഥന നടത്തിയവര്‍ക്ക് എതിരെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കേസ്

യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചു; പ്രാര്‍ത്ഥന നടത്തിയവര്‍ക്ക് എതിരെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കേസ്

വാരണാസി: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌റംഗളിന്റെയും ഹിന്ദുയുവവാഹിനിയുടെയും നേതൃത്വത്തില്‍  ആക്രമണം. ഉര്‍സുലിന്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്‌നി മിഞ്ച്, സിസ്റ്റര്‍ ഗ്രേസി മോണ്ടെയ്‌റോ എന്നിവരാണ് വാരണാസിയില്‍വച്ച്  അതിക്രമത്തിന് ഇരയായത്. രോഗ ബാധിതനായ പിതാവിനെ കാണാന്‍ ജാര്‍ഖണ്ഡിലേക്ക്  പോകുകയായിരുന്ന സിസ്റ്റര്‍ റോഷ്‌നി മിഞ്ചിനെ യാത്രയ്ക്കാന്‍ കൂടെ പോയതായിരുന്നു സിസ്റ്റര്‍ മോണ്ടെയ്‌റോ. സംഘടിച്ച് എത്തിയ പ്രവര്‍ത്തകര്‍ ഇവരെ ബലമായി പോലീസ് സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോകുകയായിരുന്നു. ആറ് മണിക്കൂറിനുശേഷമാണ് മോചിപ്പിച്ചത്.
വാരണാസിക്കു സമീപം മാവു ജില്ലയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന ക്രൈസ്തവരെ ബജ്‌റംഗദള്‍, ഹിന്ദുയുവവാഹിനി സംഘടനകളുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥിച്ചവരുടെ ഒപ്പം ഉള്ളവരാണ് എന്നാരോപിച്ചായിരുന്നു അവരെ തടഞ്ഞുവച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ എബ്രാഹം ഷക്കീല്‍, ഭാര്യ പ്രതിഭ എന്നിവരുള്‍പ്പെടെ ഏഴു പേരെ ബലമായി ബജ്‌റംഗദള്‍-ഹിന്ദുവാനി പ്രവര്‍ത്തകര്‍ നേരത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. കന്യാസ്ത്രീകള്‍ തങ്ങളുടെ ഒപ്പം ഉള്ളവരെല്ലെന്ന് അവര്‍ പറഞ്ഞെങ്കിലും പോലീസ് ആദ്യം വിട്ടയ്ക്കാന്‍ തയാറായില്ല. ആറ് മണിക്കൂറുകള്‍ കഴിഞ്ഞ് കന്യാസ്ത്രീകളെ മോചിപ്പിച്ചത്.
പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന്റെ പേരില്‍ അക്രമിക്കപ്പെട്ടവര്‍ക്ക് എതിരെ പോലീസ് കള്ളക്കേസ് എടുക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, മയക്കുമരുന്ന്-ലഹരി ഉപയോഗം, പണവും ജോലിയും വാഗ്ദാനം ചെയ്ത് ബലമായി മതപരിവര്‍ത്തനം നടത്തി, ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയേയും യുപി മുഖ്യമന്ത്രിയേയും അവഹേളിച്ചു എന്ന കുറ്റവും ഇവരുടെമേല്‍ ചുമത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?