Follow Us On

29

November

2021

Monday

ജപമാല മാസത്തില്‍ എട്ടാമത്തെ കുഞ്ഞിനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം

ജപമാല മാസത്തില്‍ എട്ടാമത്തെ കുഞ്ഞിനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം

ജപമാല മാസമായ ഒക്‌ടോബറില്‍ എട്ടാമത്തെ കുഞ്ഞിനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പാലാക്കടുത്ത് പൈകയിലുള്ള ജോസ് വല്ലനാട്ടും കുടുംബവും.  എട്ടാമത്തേത് പെണ്‍കുഞ്ഞാണ്. ഇതോടെ മക്കള്‍ നാല് ആണും നാല് പെണ്ണും വീതമായി. ഓരോ കുഞ്ഞും ദൈവം നല്‍കുന്ന അനുഗ്രഹമായിട്ടാണ് നാല്പതുകാരനായ ജോസും 32 കാരിയായ ഭാര്യ മേരിയും കാണുന്നത്. പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലായിരുന്നു പ്രസവം. പതിവുപോലെ എട്ടാമത്തെയും സാധാരണ പ്രസവം ആയിരുന്നു. പ്രസവത്തിനായി അഡ്മിറ്റിയതു മുതല്‍ ഭക്ഷണം ഉള്‍പ്പെടെ എല്ലാ ചിലവുകളും പാലാ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍  സൗജന്യമായിരുന്നു.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍നിന്നും നാല് വര്‍ഷം മുമ്പാണ് ഇവര്‍ പൈകയില്‍ എത്തിയത്. ഡാനി (13), സെലീന (11), അല്‍ഫോന്‍സ (9), ഏബല്‍ (7), ജര്‍മ്മീന്‍ (5), ആന്‍ഡ്രൂ (4), ഡോണ്‍ ബോസ്‌കോ (രണ്ടര) എന്നിവരാണ് മറ്റുമക്കള്‍. ഇപ്പോഴത്തെ കുഞ്ഞിന് പേരിട്ടിട്ടില്ല. ചെറു പ്രായത്തില്‍ എട്ട് മക്കളെ നല്‍കിയതിന് ദൈവ ത്തിന് നന്ദി പറയുകയാണ് ഈ കുടുംബം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?