Follow Us On

29

November

2021

Monday

കൂട്ടിക്കലിലെ ദുരന്ത ഭൂമിയില്‍ സഹായഹസ്തവുമായി മാര്‍ കല്ലറങ്ങാട്ടും വൈദികരും

കൂട്ടിക്കലിലെ ദുരന്ത ഭൂമിയില്‍ സഹായഹസ്തവുമായി മാര്‍ കല്ലറങ്ങാട്ടും വൈദികരും

പാലാ: പ്രകൃതി സംഹാരതാണ്ഡവമാടിയ കൂട്ടിക്കലിലെ ദുരന്ത ഭൂമിയില്‍ സഹായഹസ്തവുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ കല്ലറങ്ങാട്ടും പാലാ രൂപതയിലെ 15 വൈദികരുമെത്തി. കൂട്ടിക്കല്‍ ടൗണില്‍ വെള്ളപ്പൊക്കത്തില്‍ വെള്ളവും ചെളിയും കയറി ശോച്യാവസ്ഥയിലായ അരിമറ്റത്തില്‍ ഷാജിയുടെ കട വൈദികരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മാര്‍ കല്ലറങ്ങാട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ഭാവി പദ്ധതികള്‍ ആലോചിക്കാന്‍ കൂട്ടിക്കലില്‍ എത്തിയിരുന്നു. വൈദികര്‍ വൃത്തിയാക്കുന്ന കടയിലെത്തിയ ബിഷപ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കൂട്ടിക്കല്‍ പ്രദേശത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി  ഒപ്പം ഉണ്ടാകുമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിയ യുവാക്കളും മുതിര്‍ന്നവരും കൂട്ടിക്കലിലെ വീടുകളും കടകളും റോഡുകളും  ഇപ്പോള്‍ വൃത്തിയാക്കിവരുകയാണ്. കൂട്ടിക്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാല്‍, അസി. വികാരി ഫാ. മാത്യു വാഴചാരിക്കല്‍, എസ്എംവൈഎം പ്രസിഡന്റ് എബിന്‍ അലോഷ്യസ്, എക്‌സിക്യൂട്ടീവ് കൗണ്‍സി ലര്‍ തോമസ് പി.പി., ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അമല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?