Follow Us On

29

March

2024

Friday

ക്രിസ്തുനാഥൻ വന്നണഞ്ഞു, സ്തുതിയാരാധനയും ധൂപാർച്ചനയുമായി ജനം നഗര ഹൃദയത്തിൽ!

ക്രിസ്തുനാഥൻ വന്നണഞ്ഞു, സ്തുതിയാരാധനയും ധൂപാർച്ചനയുമായി ജനം നഗര ഹൃദയത്തിൽ!

ന്യൂയോർക്ക്: ‘അത്ഭുതങ്ങളുടെ കർത്താവി’ന് (സെനോർ ഡെ ലോസ് മിലാഗ്രോസ്) സ്തുതിയാരാധനയും ദൂപാർച്ചനയും അർപ്പിക്കാൻ ജനം പ്രവഹിച്ചപ്പോൾ നഗരം വിശ്വാസീസമുദ്രമായി മാറുന്നതിന് സാക്ഷ്യം വഹിച്ച് ന്യൂയോർക്ക്. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിലെ വിശ്വാസീസമൂഹം ‘സെനോർ ഡെ ലോസ് മിലാഗ്രോസ്’ എന്ന് വിശേഷിപ്പിക്കുന്ന ക്രിസ്തുരൂപത്തിന്റെ പകർപ്പുമായി ഒക്‌ടോബർ മാസത്തിൽ ക്രമീകരിക്കുന്ന പ്രൗഢോജ്വല പ്രദക്ഷിണം ന്യൂയോർക്കിന്റെ സവിശേഷതയാണ്.

മഹാമാരിയുടെ ഭീതി പൂർണമായി അകന്നിട്ടില്ലെങ്കിലും, ഇത്തവണ തിരുക്കർമങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കാനെത്തിയത് ശ്രദ്ധേയമായി. കഴിഞ്ഞവർഷം പ്രദക്ഷിണം റദ്ദാക്കിയതിന്റെ സങ്കടമെല്ലാം തുടച്ചുനീക്കുന്നതായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ. ഒക്‌ടോബർ 17ന് ന്യൂയോർക്ക് അതിരൂപതയുടെ ആസ്ഥാന ദൈവാലയമായ സെന്റ് പാട്രിക് കത്തീഡ്രലിൽ അർപ്പിച്ച തിരുക്കർമങ്ങളെ തുടർന്നായിരുന്നു ന്യൂയോർക്കിലെ സുപ്രധാനമായ ഫിഫ്ത് അവന്യൂവിലെ പ്രദക്ഷിണം.

തിരുരൂപം വഹിച്ച് നീങ്ങുന്ന പ്രദക്ഷിണത്തിൽ സ്തുതിഗീതങ്ങളും വാദ്യമേളങ്ങളും മുഴങ്ങുന്നതുപോലെതന്നെ സവിശേഷമാണ് ദൂപാർച്ചനയും. പെറൂവിയൻ വംശജരായ സ്ത്രീകളാണ് പ്രധാനമായും ദൂപകുറ്റികളുമായി പ്രദക്ഷിണത്തിൽ അണിചേരുന്നത്. പ്രദക്ഷിണം കടന്നുപോകുന്ന നിരത്തിന് ഇരുവശത്തും പ്രാർത്ഥനയോടെ വിശ്വാസികൾ നിലയുറപ്പിച്ചതും സവിശേഷതയായി.

‘ലോർഡ് ഓഫ് മിറക്കിൾസ് ബ്രദർഹുഡി’ലെ അംഗങ്ങളാണ് ഏതാണ്ട് അഞ്ച് മണിക്കൂറോളം നീണ്ട പ്രദിക്ഷിണത്തിലുടനീളം തിരുരൂപത്തിന്റെ ചിത്രം വഹിച്ചത്. മെഴുക് തിരിയും ധൂപക്കുറ്റികളും വഹിച്ച സ്ത്രീകളും ഗായകസംഘവും വാദ്യഘോഷങ്ങളും തിരുരൂപത്തിന് പിന്നിൽ അണിനിരന്നു. ‘അത്ഭുതങ്ങളുടെ കർത്താവി’നെ സ്തുതിക്കുന്ന പരമ്പരാഗത ഗാനങ്ങളും അതിനൊപ്പമുള്ള നൃത്തസംഘത്തിന്റെ ചുവടുവെപ്പുകളുമായാണ് പ്രദക്ഷിണം നീങ്ങിയത്.

ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ, ന്യൂയോർക്ക് അതിരൂപതാ സഹായമെത്രാൻ എഡ്മണ്ട് വഹ്‌ലാൻ, പെറുവിലെ ലിമാ രൂപതാ സഹായ മെത്രാൻ മോൺ. ഗ്വില്ലെർമോ കോർണെജോ എന്നിവരുടെ കാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ.

പെറുവിലെ കത്തോലിക്കാ വിശ്വാസികളുടെ ജീവിതത്തിന്റെ ഭാഗമാണ് ‘സെനോർ ഡെ ലോസ് മിലാഗ്രോസ്’ എന്ന ക്രിസ്തുരൂപത്തോടുള്ള സവിശേഷമായ സ്‌നേഹം. ഇരുണ്ട നിറമുള്ള ക്രിസ്തുവിന്റെ അത്ഭുതശക്തിയുള്ള ചിത്രം വരച്ചത് 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അജ്ഞാതനായ ആഫ്രിക്കൻ അടിമയാണെന്നാണ് പാരമ്പര്യ വിശ്വാസം. ‘അത്ഭുതങ്ങളുടെ കർത്താവി’ന്റെ ചിത്രം ലിമായിലെ സാങ്ച്വറി ഓഫ് ലാസ് നസ്രാർനാസ് ദൈവാലയത്തിലാണ് സംരക്ഷിച്ചിരിക്കുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?