Follow Us On

29

November

2021

Monday

പാപ്പുവ: സംഘർഷങ്ങൾക്ക് നടുവിലും ക്രിസ്തുവിന്റെ പൗരോഹിത്യം സ്വീകരിച്ച് എട്ട് നവവൈദികർ

പാപ്പുവ: സംഘർഷങ്ങൾക്ക് നടുവിലും ക്രിസ്തുവിന്റെ പൗരോഹിത്യം സ്വീകരിച്ച് എട്ട് നവവൈദികർ

ജക്കാർത്ത: സായുധ കലാപകാരികളും സൈന്യവും തമ്മിലുള്ള ഏട്ടുമുട്ടലുകളാൽ കലുഷിതമായ ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യയിൽനിന്ന് ഇതാ ഒരു സദ്വാർത്ത- ക്രിസ്തുവിന്റെ വിളി സ്വീകരിച്ച് എട്ട് പേർ പൗരോഹിത്യ ശുശ്രൂഷയിലേക്ക്‌! ഇതോടൊപ്പം വൈദികപട്ടത്തിന് തൊട്ടുമുമ്പുള്ള ഡീക്കൻ പട്ടത്തിലേക്ക് രണ്ട് പേർ ഉയർത്തപ്പെടുകയും ചെയ്തു.

വെല്ലുവിളികൾക്കിടയിലും, പ്രദേശത്ത് ക്രിസ്തുവിന്റെ സഭ വളർച്ചയുടെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്തുത ദൈവവിളികൾ. ഒക്‌ടോബർ 12, 14 തീയതികളിലായിരുന്നു തിരുപ്പട്ട സ്വീകരണം. വെസ്റ്റ് ജാവയിലെ ബന്ദൂങ് രൂപതാ ബിഷപ്പ് അന്റോണിയസ് സുബിയാന്റോ ബഞ്ചമിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ.

ഫാ. ഫ്രാൻസിസ്‌കസ് സോണ്ടെഗൗ, ഫാ. ജോസഫ് ബുനൈ, ഫാ. യെസക്കിയേൽ ബെലോ, ഫാ. സിൽവസ്റ്റർ ബോബി, ഫാ. സിൽവസ്റ്റർ ഡോഗോമോ, ഫാ. വിൻസെന്റിയസ് ബുഡി നഹിബ, ഫാ. ഫെബ്രൂണിയൂസ് ആഞ്ചലോ, ഫാ. പൗലൂസ് ലിയോ പാറ്റി, ഫാ. റിക്കി ഇക്‌റോൾ എന്നിവരാണ് നവവൈദികർ. ഇമ്മാനുവൽ റിച്ചാർഡസ് ബുവാങ്ലേല, റിക്കി ഇക്കറോൾ യൂയാനൻ എന്നിവരാണ് ഡീക്കൻമാർ.

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ പ്രൊവിൻസാണ് പാപ്പുവ. മധ്യപാപ്പുവ മുതൽ തെക്ക് ദ്വീപിന്റെ വടക്ക് വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശം ഉൾക്കൊള്ളുന്ന തിമിക രൂപതയിലാണ് നവവൈദികർ അഭിഷിക്തരായത്. 1,14,680 വിശ്വാസികളുള്ള രൂപതയിൽ 43 രൂപതാ വൈദികരും 100ൽപ്പരം സമർപ്പിതരുമാണ് ശുശ്രൂഷ ചെയ്യുന്നത്.

(അഞ്ച് പേർ തിരുപ്പട്ടവും രണ്ട് പേർ ഡീക്കൻപട്ടവും സ്വീകരിച്ച ചിത്രമാണ് വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്)

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?