Follow Us On

25

January

2022

Tuesday

സന്ദർശന വാർത്തയ്ക്ക് സ്ഥിരീകരണം: പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോ? അറിയാം, ഒക്‌ടോബർ 30ന്

സന്ദർശന വാർത്തയ്ക്ക് സ്ഥിരീകരണം: പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോ? അറിയാം, ഒക്‌ടോബർ 30ന്

വത്തിക്കാൻ സിറ്റി: ‘ജി 20’ ഉച്ചകോടിക്കായി റോമിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുമെന്ന വാർത്തയ്ക്ക് സ്ഥിരീകരണം. ഇനി അറിയേണ്ടത് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോ എന്നാണ്. അത് അറിയാനുള്ള ആകാംഷാഭരിതമായ കാത്തിരിപ്പിലാണ് ഭാരതത്തിലെ വിശ്വാസീസമൂഹം. ഒക്‌ടോബർ 30 ശനിയാഴ്ച വത്തിക്കാൻ സമയം രാവിലെ 8.30നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.00) കൂടിക്കാഴ്ച. വത്തിക്കാൻ വൃത്തങ്ങൾ കഴിഞ്ഞ ദിവസം ഈ വാർത്ത അനൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

അതിന് പിന്നാലെ, ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിയും സന്ദർശന വാർത്ത സ്ഥിരീകരിച്ചു. പാപ്പയുമായി പ്രധാനമന്ത്രി നടത്തുന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ച ഭാരതവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജവും ഊഷ്മളതയും പകരുമെന്ന് മാർ ജോർജ് ആലഞ്ചേരി പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ കാര്യപരിപാടികൾക്കും കേരള കത്തോലിക്കാ മെത്രാൻ സമിതി വിജയാശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

30 മിനിറ്റാണ് കൂടിക്കാഴ്ച. വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന രാഷ്ട്രത്തലവന്മാർ തങ്ങളുടെ രാജ്യത്തേക്ക് പാപ്പയെ ക്ഷണിക്കുന്നത് പതിവാണ്. പ്രസ്തുത ക്ഷണം മോദിയിൽനിന്നുണ്ടായാൽ ഫ്രാൻസിസ് പാപ്പയുടെ ഭാരതപര്യടനം സാധ്യമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഭാരതം സന്ദർശിക്കാനുള്ള ആഗ്രഹം നിരവധി തവണ പാപ്പ പരസ്യമാക്കിയിട്ടുണ്ട്.

പാപ്പ ഒരേസമയം കത്തോലിക്കാ സഭയുടെ പരമാചാര്യനും, വത്തിക്കാൻ എന്ന രാജ്യത്തിന്റെ അധിപനുമായതിനാൽ ഏതെങ്കിലും ഒരു രാജ്യത്ത് പര്യടനം നടത്തണമെങ്കിൽ അവിടത്തെ പ്രാദേശിക സഭയുടെയും ഭരണകൂടത്തിന്റെയും ക്ഷണം ഉണ്ടാകണം. ഇക്കാര്യത്തിനായി സഭാനേതൃത്വം മോദി സർക്കാരിനെ പലതവണ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ല. എന്നാൽ, ഇപ്പോൾ നടക്കുന്ന കൂടിക്കാഴ്ചയിൽ പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമെന്നാണ് സൂചനകൾ. ഒക്ടോബർ 30, 31 തിയതികളിൽ നടക്കുന്ന ‘ജി20’ ഉച്ചകോടിക്കായി 29ന് മോദി യാത്രതിരിക്കും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?