Follow Us On

25

January

2022

Tuesday

മിഷൻ മാസം അവിസ്മരണീയം, വിയറ്റ്‌നാമിലെ സഭ ആഗോള സഭയ്ക്ക് സമ്മാനിച്ചത് 44 നവവൈദികരെ!

മിഷൻ മാസം അവിസ്മരണീയം, വിയറ്റ്‌നാമിലെ സഭ ആഗോള സഭയ്ക്ക് സമ്മാനിച്ചത് 44 നവവൈദികരെ!

ഹോ ചി മിൻ സിറ്റി: വിശ്വാസത്തെപ്രതിയുള്ള അടിച്ചമർത്തലുകളും മഹാമാരിയും വെല്ലുവിളിയായി തുടരുമ്പോഴും ഏഷ്യൻ രാജ്യമായ വിയറ്റ്‌നാമിൽ ദൈവവിളി വസന്തം. മിഷനറി മാസമായ ഈ ഒക്‌ടോബറിൽമാത്രം വിയറ്റ്‌നാമിലെ സഭ ആഗോള കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ചത് 44 വൈദികരെയാണ്. എട്ട് പേർ തിരുപ്പട്ടത്തിന് തൊട്ടുമുമ്പുള്ള ഡീക്കൻ ശുശ്രൂഷയിലേക്കും ഉയർത്തപ്പെട്ടു.

ഒക്ടോബർ 16ന് ഹോചിമിൻ സിറ്റിയിലെ സെന്റ് ജോസഫ് ആശ്രമത്തിലായിരുന്നു 19 പേരുടെ തിരുപ്പട്ട സ്വീകരണം. ആർച്ച്ബിഷപ്പ് ജോസഫ് ന്യൂവൻ നാങ് ആയിരുന്നു മുഖ്യകാർമികൻ. ഹോ ചി മിൻ സിറ്റിയിൽവെച്ചുതന്നെ ക്രമീകരിച്ച മറ്റൊരു തിരുക്കർമമധ്യേ സുവാൻ ലോക്ക് രൂപതാ എമരിത്തൂസ് ബിഷപ്പ് ജോസഫ് ദിൻ ഡക് ഡാവോയിൽനിന്ന് ‘മോസ്റ്റ് ഹോളി റെഡിമർ’ സന്യാസ സഭയ്ക്കുവേണ്ടി എട്ടുപേർ തിരുപ്പട്ടം സ്വീകരിച്ചു.

ഒക്‌ടോബർ 13നായിരുന്നു 11 പേരുടെ തിരുപ്പട്ട സ്വീകരണം. ഹുങ് ഹോവ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പീറ്റർ ൻഗുയെൻ വാൻ വിയനായിരുന്നു മുഖ്യകാർമികൻ. പൗരോഹിത്യം സ്വീകരിച്ച 11 പേരിൽ ഒരാൾ ഹാമോങ് ഗോത്രക്കാരനാണെന്നതും സവിശേഷതയായി. വടക്കൻ വിയറ്റ്നാമിന്റെ മലനിരകളിൽ താമസിക്കുന്ന ഈ ന്യൂനപക്ഷ ഗോത്രത്തിൽനിന്നുള്ള പ്രഥമ വൈദികനുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പേര് ഫാ. ജോസഫ് മാ എ കാ.

മധ്യ വിയറ്റ്നാമിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ കിവുവിൽ വെച്ചായിരുന്നു ആറ് പേരുടെ തിരുപ്പട്ട സ്വീകരണം. ബിഷപ്പ് ജോസഫ് നഗാന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ഇവിടത്തെ തിരുക്കർമങ്ങൾ. ഒക്‌ടോബറിനു മുമ്പുള്ള മാസങ്ങളിലും പൗരോഹിത്യ, സന്യസ്ത ദൈവവിളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവിന് വിയറ്റ്‌നാം സാക്ഷ്യം വഹിച്ചിരുന്നു.

പ്രമുഖ വാർത്താ ഏജൻസിയായ ‘ഫിദെസി’ന്റെ റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ വരെ 78 തിരുപ്പട്ട സ്വീകരണങ്ങളും 250 സന്യസ്തരുടെ നിത്യവ്രത വാഗ്ദാനങ്ങളുമാണ് വിയറ്റ്‌നാമിൽ നടന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള വിവിധ സന്യസ്ത സഭകളിലായിരുന്നു 250 നിത്യവ്രത വാഗ്ദാനങ്ങൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?