Follow Us On

25

January

2022

Tuesday

വിശുദ്ധനാട്ടിലെ ഓർത്തഡോക്സുകാർക്ക് കത്തോലിക്കാ സഭയിൽനിന്ന് മൂന്ന് കൂദാശകൾ സ്വീകരിക്കാം

വിശുദ്ധനാട്ടിലെ ഓർത്തഡോക്സുകാർക്ക് കത്തോലിക്കാ സഭയിൽനിന്ന് മൂന്ന് കൂദാശകൾ സ്വീകരിക്കാം

ജറുസലേം: ഓർത്തഡോക്സ്- കത്തോലിക്കാ സഭൈക്യത്തിൽ സുപ്രധാന ചുവടുവെപ്പായി വിശുദ്ധനാട്ടിൽനിന്ന് ഒരു സദ്വാർത്ത: വിശുദ്ധനാട്ടിലെ എല്ലാ ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾക്കും കത്തോലിക്കാ വൈദികരിൽനിന്ന് വിശുദ്ധ കുർബാന, കുമ്പസാരം, രോഗീലേപനം എന്നീ മൂന്ന് കൂദാശകൾ സ്വീകരിക്കാൻ അനുമതി നൽകി കത്തോലിക്കാ സഭാനേതൃത്വം. കഴിഞ്ഞ ദിവസം വിശുദ്ധനാട്ടിലെ കത്തോലിക്ക സഭാധ്യക്ഷന്മാർ എക്യുമെനിക്കൽ പാസ്റ്ററൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതുപ്രകാരം ഇനി മുതൽ പാലസ്തീൻ, ഇസ്രായേൽ, ജോർദാൻ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ ഗ്രീക്ക്, കോപ്റ്റിക്, അർമേനിയൻ, സിറിയക് എന്നീ ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് ഏത് അവസരത്തിലും കത്തോലിക്കാ വൈദികരിൽനിന്ന് വിശുദ്ധ കുർബാനയും കുമ്പസാരവും രോഗീലേപനവും സ്വീകരിക്കാം. അടിയന്തര സാഹചര്യങ്ങളിലും ഓർത്തേഡോക്സ് വൈദികരുടെ സേവനം ലഭ്യമാകാത്തപ്പോഴും മാത്രമായിരുന്നു ഇതുവരെ ഇതിന് അനുമതിയുണ്ടായിരുന്നത്.

കൂടാതെ, കത്തോലിക്കാ ജ്ഞാനസ്നാന കർമത്തിൽ തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകാനും വിവാഹവേളയിൽ സാക്ഷികളിൽ ഒരാളാകാനും ഓർത്തോഡോക് സഭാംഗങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഓർത്തഡോക്സ് സഭാംഗങ്ങൾ കൂദാശകൾ സ്വീകരിക്കേണ്ടത് കത്തോലിക്കാ സഭയുടെ ആചാരങ്ങൾ പാലിച്ചും തക്കതായ ഒരുക്കത്തോടെയുമാവണമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ ബിഷപ്പുമാർ വ്യക്തമാക്കി.

മുൻകാലങ്ങളിലെ ഭിന്നിപ്പുകൾക്കും സംഘർഷങ്ങൾക്കും ആരാധനക്രമ വൈവിധ്യങ്ങൾ കാരണമായെന്ന ആരോപണത്തെ അപലപിച്ച ബിഷപ്പുമാർ, പോൾ ആറാമൻ പാപ്പ വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീർത്ഥാടനവും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് അഥീനഗോറസുമായുള്ള ചരിത്രപരമായ കൂടിക്കാഴ്ചയും പുനരൈക്യശ്രമത്തിലെ സുവർണ അധ്യായമായിരുന്നെന്നും അനുസ്മരിച്ചു. പ്രസ്തുത മുന്നേറ്റത്തിന്റെ അടുത്ത ചുവടുവെപ്പായാണ് ഇപ്പോഴത്തെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?