Follow Us On

25

January

2022

Tuesday

ക്ലേശിക്കുന്നവരെ സഹായിക്കാൻ പ്രചോദനം ബൈബിൾ പ്രബോധനങ്ങൾ; യുവാവിനെ തോളിലേറ്റിയ പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷ്യം

സച്ചിൻ എട്ടിയിൽ

ക്ലേശിക്കുന്നവരെ സഹായിക്കാൻ പ്രചോദനം ബൈബിൾ പ്രബോധനങ്ങൾ; യുവാവിനെ തോളിലേറ്റിയ പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷ്യം

ക്ലേശിക്കുന്നവരെ സഹായിക്കാൻ തനിക്ക് പ്രചോദനമേകുന്നത് ബൈബിൾ വചനങ്ങളും തന്റെ പിതാവ് പകർന്ന പാഠങ്ങളുമാണെന്ന് സാക്ഷ്യപ്പെടുത്തി തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥ രാജേശ്വരി. ഓർമയില്ലേ രാജേശ്വരിയെ? കനത്ത മഴയത്ത് കടപുഴകി വീണ മരത്തിനടിയിൽ കുടുങ്ങിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ ആ ധീരവനിതതന്നെ.

ആ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ, ആ നന്മപ്രവൃത്തിയിലേക്ക് അവരെ നയിക്കാൻ കാരണമായ ചോതോവികാരവും തരംഗമാകുകയാണ്. തമിഴ്‌നാട്ടിലെ ‘ഡിറ്റി നെക്സ്റ്റ്’ എന്ന ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രാജേശ്വരി ഇക്കാര്യം പങ്കുവെച്ചത്.

‘ബൈബിൾ പ്രബോധനങ്ങളും പൊലീസുകാരൻ കൂടിയായ എന്റെ പിതാവ് പകർന്ന പാഠങ്ങളുമാണ് വേദനിക്കുന്നവരെ സഹായിക്കാൻ എനിക്ക് പ്രചോദനം പകരുന്നത്. ഗോത്രവർഗക്കാർ അനുഭവിക്കുന്ന ക്ലേശങ്ങൾ വിവരിച്ചുകൊണ്ട്, അപ്രകാരം വേദനിക്കുന്നവരെ കഴിയുംവിധം സഹായിക്കണെമെന്ന് എന്റെ പിതാവ് എപ്പോഴും ഓർമിപ്പിക്കുമായിരുന്നു.’ വിശുദ്ധ മദർ തെരേസയുടെ ജീവിതവും പ്രചോദനമായിട്ടുണ്ടെന്നും രാജേശ്വരി വെളിപ്പെടുത്തി.

രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ ഫലകം നൽകി ആദരിക്കുന്നു.

കനത്ത മഴയിൽ കീഴ്പാക്കത്തെ ശ്മശാനത്തിൽ കടപുഴകി വീണ മരത്തിനടിയിൽ, അവിടത്തെ ജോലിക്കാരനായ ഉദയകുമാർ പെടുകയായിരുന്നു. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി പാഞ്ഞെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്ന രാജേശ്വരി, ഉദയകുമാറിന് ജീവനുണ്ടെന്ന് മനസിലാക്കി അയാളെ തോളിലേറ്റി ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായത്.

രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഒരു ഫലകം നൽകി ആദരിക്കുകയും ചെയ്തു. കൂടാതെ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷും രാജേശ്വരിയെ അഭിനന്ദിച്ചു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?