Follow Us On

25

January

2022

Tuesday

കൊച്ചിയുടെ മദര്‍ തെരേസയ്ക്ക് കെസിബിസിയുടെ ആദരം

കൊച്ചിയുടെ മദര്‍ തെരേസയ്ക്ക് കെസിബിസിയുടെ ആദരം

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ കൊച്ചിയുടെ മദര്‍ തെരേസയെന്ന്  അറിയപ്പെടുന്ന അപ്പസ്‌തോലിക്ക് സിസ്‌റ്റേഴ്‌സ് ഓഫ് കൊല്‍സലാത്ത സഭാംഗമായ സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക്  കെസിബിസി മീഡിയ കമ്മീഷന്റെ ആദരം. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച സിസ്റ്റര്‍ ഫാബിയോള ഫാബ്രി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1996 ലാണ്  ഇന്ത്യയിലെത്തുന്നത്. നിരാലംബരായവര്‍ക്ക് സിസ്റ്റര്‍ നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്.
2005 ലാണ്  ഫോര്‍ട്ട്  കൊച്ചിയില്‍ എട്ട് കുട്ടികളുമായി  ആശ്വാസ ഭവന്‍ ആരംഭിക്കുന്നത്. അനാഥരായ കുഞ്ഞുകളുടെ അമ്മയും അപ്പനുമെല്ലാം  സിസ്റ്റര്‍ തന്നെയാണ്. എട്ട് പേരില്‍ നിന്നും  ആരംഭിച്ച ആശ്വാസ ഭവനില്‍ ഇന്ന് 80 കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം  വിദ്യാഭ്യാസമടക്കമുള്ള എല്ലാ കാര്യങ്ങളും മാതാപിതാക്കാളുടെ സ്ഥാനത്ത് നിന്ന്  സിസ്റ്റര്‍  നടത്തികൊടുക്കുന്നു. അശ്വാസ ഭവനില്‍ അന്തേവാസികളായിരുന്ന ആറ് പേരുടെ വിവാഹം ഇതുവരെ നടത്തി. 5 സിസ്‌റ്റേഴസ്  ഉള്‍പ്പെടെ  23 ശുശ്രൂഷകര്‍ ആശ്വാസ ഭവനില്‍ സിസ്റ്ററിനെ സഹായിക്കാനുണ്ട്. ജീവകാരുണ്യ  പ്രവര്‍ത്തനങ്ങളിലെ  മികവിന് ആലപ്പുഴ രൂപതയുടെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും  സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.
പാലാരിവട്ടം പി ഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാബ്ലാനി സിസ്റ്ററിനെ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി  സെക്രട്ടറി  ജനറല്‍ ഫാ.ജേക്കബ് ജെ. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ.ഏബ്രഹാം  ഇരിമ്പിനിക്കല്‍, നടന്‍ ടിനി ടോം, ഫാ. അലക്‌സ് ഓണമ്പിള്ളി എന്നിവര്‍  പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?