കൊച്ചി: വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി മുതല്‍ ഇന്ത്യന്‍ സൈന്‍ ഭാഷയിലും. ശ്രവണ വൈകല്യമുള്ളവര്‍ക്ക് സഭയുടെ പ്രബോധനങ്ങളും വിശ്വാസപരമായ കാര്യങ്ങളും മാര്‍പാപ്പയുടെ സന്ദേശങ്ങളും അറിയാനുള്ള വഴിയാണ് ഇതിലൂടെ തുറന്നിരിക്കുന്നത്. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ് ഇതു നടത്തുന്നത്.
കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ സ്വച്ച് ഓണ്‍ കര്‍മ്മം ചലിച്ചിത്ര താരം ടിനി ടോം നിര്‍വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജെ. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. അലക്സ് ഓണമ്പിള്ളി, ഫാ. മില്‍ട്ടണ്‍, ഫാ. പ്രയേഷ്, സിസ്റ്റര്‍ അഭയ എഫ്.സി.സി എന്നിവര്‍ പ്രസംഗിച്ചു.
തലശേരി ആദം മിഷന് ഡയറക്ടര്‍ ഫാ. പ്രയേഷ്, കാലടി സെന്റ് ക്ലെയര്‍ എച്ച്.എസ്.എസിലെ സിസ്റ്റര്‍ അഭയ എഫ്.സി.സി എന്നിവരാണ് പരിപാടിയുടെ ചുമതല വഹിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *