Follow Us On

19

April

2024

Friday

കരിനിയമങ്ങള്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലക്കെടുക്കില്ല

കരിനിയമങ്ങള്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലക്കെടുക്കില്ല

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലക്കെടുക്കില്ലെന്ന് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ   രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നത് കര്‍ഷക പോരാട്ടത്തിന്റെ വിജയമാണ്.
കര്‍ഷകരുടെ ഡല്‍ഹി ചലോ മുന്നേറ്റം ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം മുഴുവന്‍ കര്‍ഷകസമരം ശക്തമാക്കുവാന്‍ നീക്കം ആരംഭിച്ചതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതുമായ സാഹചര്യത്തിലെ പ്രഖ്യാപനം രാഷ്ട്രീയ തീരുമാനമായി മാത്രമേ നിലവില്‍ കാണാനാവൂ. കര്‍ഷകരുന്നയിച്ച താങ്ങുവിലയുള്‍പ്പെടെ കാര്‍ഷികവിഷയങ്ങളില്‍ പരിഹാരം കാണണമെന്നും വി.സി.സെബാസ്റ്റന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി അടിയന്തരമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കര്‍ഷകസംഘടനകള്‍ ഒരുമിച്ച് സംഘടിച്ച് നീങ്ങേണ്ടത് കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും ദേശീയ കര്‍ഷകപ്രക്ഷോഭത്തില്‍ നിന്ന് കേരളത്തിലെ കര്‍ഷകരും കര്‍ഷകസംഘടനകളും പാഠം പഠിക്കണമെന്നും സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന ഭൂപ്രശ്‌നങ്ങള്‍, വന്യമൃഗശല്യം, വിലത്തകര്‍ച്ച, ഉദ്യോഗസ്ഥപീഡനം എന്നിവയ്‌ക്കെതിരെ സംഘടിത പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനസമിതി അഭിവാദ്യമര്‍പ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?