Follow Us On

29

March

2024

Friday

മലയോരജനതയുടെ ജീവന്‍വെച്ചുള്ള വെല്ലുവിളി അവസാനിപ്പിക്കണം

മലയോരജനതയുടെ ജീവന്‍വെച്ചുള്ള  വെല്ലുവിളി അവസാനിപ്പിക്കണം

കോട്ടയം: വന്യജീവി ആക്രമണത്തിനു പരിഹാരം കാണാതെ മലയോരജനതയുടെ ജീവന്‍വെച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി നടത്തുന്ന വെല്ലുവിളികള്‍ക്ക് അവസാന മുണ്ടാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേരളത്തില്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ് മന്ത്രി നടത്തിയ ഡല്‍ഹിയാത്ര പ്രഹസനമായി മാറി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞെന്ന വാദമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കരുത്. കൃഷിയിടങ്ങളിലും ജനവാ സകേന്ദ്രങ്ങളിലുമിറങ്ങിയുള്ള കാട്ടുപന്നിയുടെ ഉപദ്രവത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന വനംവകുപ്പ് പരാജയപ്പെട്ടെന്നതാണ് യാഥാര്‍ത്ഥ്യം.

വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ ഈ വര്‍ഷം 100 ല്‍ പരം പേര്‍ മരിച്ചുവീണിട്ടും 52 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നുള്ള വനംവകുപ്പിന്റെ കണക്ക് പച്ചക്കള്ളമാണ്. കാട്ടുപന്നികളെ രണ്ട് വര്‍ഷത്തേക്ക് മാത്രമായി ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രത്തില്‍ ആവശ്യപ്പെട്ടതുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും തുടരുന്ന വന്യമൃഗ അംഗീകൃതവേട്ട പ്രക്രിയയാണ് സംസ്ഥാനത്തും വേണ്ടത്.
വന്യമൃഗ അക്രമത്തില്‍ മരിച്ചുവീഴുന്ന കര്‍ഷകകുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്യണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?