Follow Us On

29

November

2021

Monday

17 ക്രിസ്ത്യൻ മിഷണറിമാരിൽ രണ്ടു പേർ മോചിതരായി; പ്രാർത്ഥന തുടരാൻ അഭ്യർത്ഥിച്ച് ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്’

17 ക്രിസ്ത്യൻ മിഷണറിമാരിൽ രണ്ടു പേർ മോചിതരായി; പ്രാർത്ഥന തുടരാൻ അഭ്യർത്ഥിച്ച് ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്’

പോർട്ട് ഓഫ് പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്ത്തിൽ ക്രിമിനലുകൾ തട്ടിക്കൊണ്ടുപോയ 17 അംഗ ക്രിസ്ത്യൻ മിഷണറി സംഘത്തിലെ രണ്ട് പേർ മോചിതരായെന്ന് റിപ്പോർട്ടുകൾ. അവർ അംഗങ്ങളായ, ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീ’സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇക്കാര്യത്തിൽ വളരെക്കുറിച്ച് വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ എങ്കിലും വാർത്ത സ്ഥിരീകരിക്കാമെന്നും ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്’ വെബ്‌സൈറ്റിൽ വ്യക്തമാക്കി.

ഹെയ്ത്തിയിൽ സേവനത്തിനെത്തിയ ക്രിസ്ത്യൻ മിഷണറിമാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘത്തെ ഒക്‌ടോബർ 16നാണ് കുപ്രസിദ്ധ കുറ്റവാളികളായ ‘400 മാവോസോ’ സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു പേരുടെ മോചനത്തിൽ ആഹ്ലാദിക്കുമ്പോഴും 15 പേർ കുറ്റവാളി സംഘത്തിൽ തന്നെയാണെന്നും അവരുടെ മോചനത്തിനായുള്ള പ്രാർത്ഥനകൾ തുടരണണെന്നും ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്’ അഭ്യർത്ഥിച്ചു.

‘ഞങ്ങളുടെ രണ്ട് സഹോദരങ്ങൾ മോചിതരായി എന്ന വിവരം സന്തോഷം പകരുന്നതാണ്. ദൈവസന്നിധിയിൽ സമർപ്പിക്കപ്പെട്ട പ്രാർത്ഥനകളെ നന്ദിയോടെ സ്മരിക്കുന്നു. ശേഷിക്കുന്ന മറ്റുള്ളവർകൂടി മോചിതരാകുംവരെ നാം പ്രാർത്ഥനകൾ നിറുത്തരുത്. അത്ഭുതങ്ങളുടെ ദൈവമായ നമ്മുടെ കർത്താവ് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും,’ ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്’ കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് അഭയം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുന്നത് ഉൾപ്പെടെ ഹെയ്തിയിൽ ശ്രദ്ധേയമാംവിധം സന്നദ്ധ സേവനം നടത്തുന്ന സംഘമാണ് ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്’. ഒരു അനാഥാലയം സന്ദർശിച്ചു മടങ്ങുംവഴിയാണ് മിഷനറിമാരെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. അഞ്ച് പുരുഷന്മാരും ഏഴു സ്ത്രീകളും അഞ്ച് കുട്ടികളും തട്ടികൊണ്ടുപോയവരിൽ ഉൾപ്പെടുന്നു. ഇതിൽ ഒരാൾ കനേഡിയൻ പൗരനാണ്. മറ്റുള്ളവർ അമേരിക്കക്കാരും. ഏപ്രിലിൽ കത്തോലിക്കാ വൈദികരെയും കന്യാസ്ത്രീകളെയും തട്ടികൊണ്ട് പോയതിനു പിന്നിലും ‘400 മാവോസോ’ സംഘമായിരുന്നു.

പ്രസിഡന്റ് ജോവനൽ മോയീസ് വധിക്കപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും വർദ്ധിക്കുന്ന ഹെയ്ത്തിയിൽ വീണ്ടും ക്രിമിനൽ സംഘങ്ങൾ പിടിമുറുക്കുകയാണ്. 2021 ജനുവരി മുതൽ സെപ്തംബർ വരെ 600ൽപ്പരം തട്ടിക്കൊണ്ടുപോകലുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തട്ടിക്കൊണ്ടു പോകലുകൾക്ക് ഇവിടം കുപ്രസിദ്ധമാണെങ്കിലും ഇപ്പോഴുണ്ടായ വർദ്ധനവ് റക്കോർഡാണെന്നാണ് വിലയിരുത്തലുകൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?