Follow Us On

29

November

2021

Monday

ടീച്ചേഴ്‌സ് ഗില്‍ഡ് പഠന സെമിനാര്‍ 27 ന്

ടീച്ചേഴ്‌സ് ഗില്‍ഡ് പഠന സെമിനാര്‍ 27 ന്

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള പഠന സെമിനാര്‍ നവംബര്‍ 27-ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് സംബന്ധമായ അധ്യാപക പരിശീലന പരിപാടിയാണിത്.
അഡ്വ. ഷെറി. ജെ. തോമസ് സെമിനാറിന് നേതൃത്വം നല്‍കും. രാവിലെ ചേരുന്ന സമ്മേളനത്തില്‍ 2021-22 വര്‍ഷത്തെ ടീച്ചേഴ്‌സ് ഗില്‍ഡിന്റെ കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും വാര്‍ത്താ പത്രികയുടെ പ്രകാശനവും നടക്കും. കേരളത്തിലെ 32 രൂപതകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?