Follow Us On

25

January

2022

Tuesday

യേശുക്രിസ്തുവാണ് വിമോചകൻ; സുവിശേഷാനന്ദത്താൽ നിറയാൻ ആഹ്വാനം ചെയ്ത് പേപ്പൽ ട്വീറ്റ്

യേശുക്രിസ്തുവാണ് വിമോചകൻ; സുവിശേഷാനന്ദത്താൽ നിറയാൻ ആഹ്വാനം ചെയ്ത് പേപ്പൽ ട്വീറ്റ്

വത്തിക്കാൻ സിറ്റി: യേശുക്രിസ്തുവാണ് വിമോചകൻ എന്ന് ഉദ്‌ഘോഷിച്ചും സുവിശേഷാനന്ദത്താൽ നിറയാൻ വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പയുടെ ട്വീറ്റ്. സുവിശേഷത്തിലൂടെ യേശുവിനെ കണ്ടുമുട്ടുന്ന ഓരോരുത്തരുടെയും ഹൃദയവും ജീവിതവും സന്തോഷത്താൻ നിറയുമെന്നും, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വീറ്റർ സന്ദേശത്തിൽ പാപ്പ ഓർമിപ്പിച്ചു.

‘യേശുവിനെ കണ്ടുമുട്ടുന്നവരുടെ ഹൃദയവും ജീവിതം മുഴുവനും സുവിശേഷം നൽകുന്ന ആനന്ദത്താൽ നിറയും. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന രക്ഷ സ്വീകരിക്കുന്നവർ പാപങ്ങളിൽനിന്നും ദുഃഖങ്ങളിൽനിന്നും ആന്തരീക ശൂന്യതയിൽനിന്നും ഒറ്റപ്പെടലിൽനിന്നും മുക്തരാകും,’ പാപ്പ കുറിച്ചു.

ഫ്രാൻസിസ് പാപ്പയുടെ ആദ്യ അപ്പസ്തോലിക ആഹ്വാനമായ ‘എവഞ്ചേലി ഗൗദിയും’ (സുവിശേഷത്തിന്റെ ആനന്ദം) ഹാഷ് ടാഗോടുകൂടി പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ‘ഇവാഞ്ചലി ഗൗദിയം’ വായിക്കാനുള്ള വെബ് ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീൻ, ജർമൻ ഇറ്റാലിയൻ, അറബി, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപത് ഭാഷകളിലാണ് പേപ്പൽ ട്വീറ്റുകൾ ലഭ്യമാകുന്നത്.

2013 നവംബർ 24ന്, വിശ്വാസ വർഷാചരണം അവസാനിക്കുന്ന വേളയിൽ, ക്രിസ്തുവിന്റെ രാജത്വ തിരുനാളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചതാണ് ‘എവഞ്ചേലി ഗൗദിയും’. അതിന്റെ എട്ടാം വാർഷികത്തിലാണ്, സുവിശേഷം നൽകുന്ന ആനന്ദത്തെ കുറിച്ചും ക്രിസ്തു നൽകുന്ന വിമോചനത്തെ കുറിച്ചും പാപ്പ വീണ്ടും ഓർമിപ്പിച്ചതെന്നതും ശ്രദ്ധേയം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?