Follow Us On

29

March

2024

Friday

നിര്‍ബന്ധിത മതപരിവര്‍ത്തനം ആശങ്കകളോടെ ക്രൈസ്തവര്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം ആശങ്കകളോടെ ക്രൈസ്തവര്‍

ഭോപ്പാല്‍: ട്രൈബല്‍ ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് മാറ്റാനുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശ്രമം മധ്യപ്രദേശിലെ ക്രൈസ്തവരില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു. തീവ്ര ഹിന്ദുത്വവാദം ഉയര്‍ത്തുന്ന വിശ്വഹിന്ദുപരിഷത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് ഇതിന്റെ പിന്നില്‍. അധികാരികളുടെ മൗനാനുവാദത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. ക്രിസ്തു വിശ്വാസം ഉപേക്ഷിച്ച് ഹൈന്ദവമതത്തില്‍ ചേരാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ സംഘടനകളുടെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അതോടൊപ്പം ക്രൈസ്തവര്‍ക്കെതിരെ കുപ്രചാരണങ്ങളും നടത്തുകയാണ്.

ഹിന്ദുമതത്തിലേക്ക് ബലമായി പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ ക്രൈസ്തവര്‍ക്കുനേരെ മതപരിവര്‍ത്തന ആരോപണം ഉയര്‍ത്തുകയും ചെയ്യുന്നു. ക്രൈസ്തവരുടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ മതപരിവര്‍ത്തന പ്രവര്‍ത്തനമായിട്ട് അവര്‍ മുദ്രയടിച്ചിരിക്കുകയാണെന്ന് ജാബുവ രൂപതയുടെ പിആര്‍ഒ ഫാ. റോക്കി ഷാ പറഞ്ഞു. ക്രിസ്തുമത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്നവരായി തങ്ങളെ ചിത്രീകരിക്കുകയാണ്. ഇവിടെ ക്രൈസ്തവരായി ജീവിക്കുക വളരെ ദുഷ്‌ക്കരമായിത്തീര്‍ന്നിരിക്കുന്നു. വിശ്വഹിന്ദുപരിഷത്, ബജറംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ ക്രിസ്ത്യാനികളെ ശത്രുക്കളായിട്ടാണ് കാണുന്നത്; ഫാ. റോക്കി ഷാ പറയുന്നു.

സാഗര്‍ രൂപതയിലെ ഇന്ദ്‌ഹേരിയിലെ ഒരു കാത്തലിക് ഗേള്‍സ് ഹോസ്റ്റലില്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് നടത്തിയ സന്ദര്‍ശനം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. കുട്ടികളുടെ പക്കല്‍നിന്നും ബൈബിള്‍ കണ്ടെത്തിയത് മതപരിവര്‍ത്തനമാണെന്ന് ആരോപിച്ചുകൊണ്ട് വീഡിയോ അവര്‍ സോഷ്യ ല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. 19 കുട്ടികളില്‍ അഞ്ച് ക്രൈസ്തവ പെണ്‍കുട്ടികളുടെ പക്കല്‍ മാത്രമായിരുന്നു ബൈബിള്‍ ഉണ്ടായിരുന്നത്. പക്ഷേ, കമ്മീഷന്‍ കുട്ടികളുടെ മൊഴിപോലും രേഖപ്പെടുത്താതെ എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചുവെന്ന് ഭോപ്പാല്‍ അതിരൂപതാ വക്താവ് ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു.

മധ്യപ്രദേശിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. എന്തുവന്നാലും വിശ്വാസം ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് വിശ്വാസികള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?