Follow Us On

25

January

2022

Tuesday

മഹാരാഷ്ട്രയില്‍ ആദിവാസികളുടെ ഉന്നമനത്തിനായി റിഡംപ്റ്ററിസ്റ്റ് വൈദികര്‍

മഹാരാഷ്ട്രയില്‍ ആദിവാസികളുടെ ഉന്നമനത്തിനായി റിഡംപ്റ്ററിസ്റ്റ് വൈദികര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിലെ ആദിവാസികളുടെ ഉന്നമനത്തിനായി റിഡംപ്റ്ററിസ്റ്റ് സഭയുടെ കാര്‍ഷിക, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍. ആദിവസി സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനായി അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് പ്രോജക്റ്റും ട്രൈബല്‍ ഏരിയയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രോജക്ടുകള്‍ക്കുമാണ് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ നേതൃത്വം നല്‍കുന്നത്.
പാനോടി ഗ്രാമത്തിലെ വാട്ടര്‍ഷെഡ് പ്രോജക്റ്റും കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളും പുതിയശൈലിയിലുള്ള സുവിശേഷപ്രഘോഷണമാണെന്ന് റിഡംപ്റ്ററിസ്റ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഇവെല്‍ മെന്‍ഡന്‍ഹ സിഎസ്എസ്ആര്‍ പറഞ്ഞു.
പാനോടി വില്ലേജ് നാസിക് രൂപതയില്‍പ്പെടുന്നതാണ്. ഈ പദ്ധതിയിലൂടെ 200 ലധികം കത്തോലിക്ക കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി പാനോടിയിലും വിവിധ വില്ലേജുകളിലുമായി 7000 ലധികം മരങ്ങളും വച്ചുപിടിച്ചിട്ടുണ്ട്. ഇത് മണ്ണൊലിപ്പ് തടയുന്നതിനും ജലലഭ്യത കൂട്ടുന്നതിനും കൃഷി എളുപ്പമാക്കുന്നതിനും സഹായിക്കും.
ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?