Follow Us On

29

March

2024

Friday

അധ്യാപകര്‍ ലോകത്തെ നന്മയിലേക്ക് നയിക്കണം

അധ്യാപകര്‍ ലോകത്തെ നന്മയിലേക്ക് നയിക്കണം

കൊച്ചി: അധ്യാപകര്‍ ലോകത്തെ നന്മയിലേക്ക് നയിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്ധകാരത്തില്‍നിന്നും ജ്ഞാനത്തിലേക്ക് നയിക്കുന്നവരാണ് അധ്യാപകര്‍. നന്നായി അറിവ് ശേഖരിക്കാത്തവര്‍ക്ക് അറിവ് ഫലപ്രദമായി നല്‍കാന്‍ കഴിയില്ല. അധ്യാപകരുടെ വാക്കിന് മറ്റൊരാളുടെ വാക്കിനേക്കാള്‍ ആധികാരികത ഉണ്ട്. മൂല്യബോധമുള്ള തലമുറയെ രൂപപ്പെടുത്തുന്നവരാണ് അധ്യാപകര്‍ എന്ന ബോധ്യം അധ്യാപകര്‍ മറക്കരുതെന്ന് ബിഷപ് ഇഗ്നാത്തിയോസ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിച്ചു. ഫാ. ചാള്‍സ് ലെയോണ്‍, ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, സിന്നി ജോര്‍ജ്ജ്, റോബിന്‍ മാത്യു, ടോം മാത്യു എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് പഠന സെമിനാര്‍ നയിച്ചു. 32 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?