Follow Us On

25

January

2022

Tuesday

ക്രിസ്മസ് പരേഡിനിടയിലെ ദുരന്തം: പ്രാർത്ഥനാ റാലി നയിച്ച് ആർച്ച്ബിഷപ്പ്, വികാരനിർഭരം മിൽവോക്കി

ക്രിസ്മസ് പരേഡിനിടയിലെ ദുരന്തം: പ്രാർത്ഥനാ റാലി നയിച്ച് ആർച്ച്ബിഷപ്പ്, വികാരനിർഭരം മിൽവോക്കി

മിൽവോക്കി: ക്രിസ്മസ് പരേഡിലേക്ക് കാർ ഇടച്ചുകയറി കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും സ്മരിച്ച്, അപകടം നടന്ന അതേ ‘പരേഡ്’ റൂട്ടിലൂടെ പ്രാർത്ഥനാ റാലി നയിച്ച് മിൽവോക്കി ആർച്ച്ബിഷപ്പ് ജെറോം ഇ. ലെസ്റ്റക്കി. അമേരിക്കൻ സംസ്ഥാനമായ വിസ്‌കോൺസിനിലെ വൗകേഷാ നഗരത്തിൽ നവംബർ 21ന് നടന്ന പരേഡിലേക്ക് ആക്രമി കാർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് ആറ് പേരാണ് കൊല്ലപ്പെട്ടത്. കത്തോലിക്കാ വൈദികനും ഇടവകാംഗങ്ങളും കത്തോലിക്കാ സ്‌കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ 60ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന ഫാ. മാത്യു വൈഡർ ഉൾപ്പെടെ നിരവധി വൈദികരും അൽമായരും അണിചേർന്ന പ്രാർത്ഥനാ റാലി മിൽവോക്കിയെ അക്ഷരാർത്ഥത്തിൽ വികാര നിർഭരമാക്കി!

വൗക്കേഷയിലെ സെന്റ് ജോസഫ് ദൈവാലയത്തിൽ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിച്ച അനുസ്മരണാ ശുശ്രൂഷയെ തുടർന്നായിരുന്നു പ്രാർത്ഥനാ റാലി. വൗക്കേഷ നഗരത്തിലെ നാല് ഇടവകകളിൽനിന്നുള്ള വിശ്വാസീസമൂഹവും വിശേഷാൽ ശുശ്രൂഷകൾക്കായി ഇവിടെ എത്തിച്ചേർന്നിരുന്നു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരിൽ അധികവും ഈ നാല് ഇടവകകളിൽനിന്നുള്ളവരാണ്. ശുശ്രൂഷകൾക്കുശേഷം കുരിശുരൂപം പിടിച്ച ശുശ്രൂഷകയ്ക്ക് പിന്നാലെ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ വിശ്വാസീസമൂഹം പ്രാർത്ഥനാ റാലി ആരംഭിക്കുകയായിരുന്നു.

ദാരുണസംഭവങ്ങൾക്ക് സാക്ഷിയായ ‘ക്രിസ്മസ് പരേഡ്’ നടന്ന അതേ റൂട്ടിലൂടെ കടന്നുപോയ പ്രാർത്ഥനാ റാലി ഏഴ് സ്ഥലങ്ങളിൽ ഒരൽപ്പസമയം നിന്നു. മരണപ്പെട്ടവരെ സ്മരിച്ചുകൊണ്ട് വിവിധ വൈദികർ നയിച്ച പ്രാർത്ഥനയ്ക്കുശേഷം സ്വർഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനകൾ വിശ്വാസികൾ നേർന്ന് ചൊല്ലിയശേഷമാണ് അവിടെനിന്ന് റാലി തുടർന്നത്. വെറ്റേറൻസ് പാർക്കിലെ സ്മൃതികുടീരത്തിലെത്തിച്ചേർന്നശേഷം മരിച്ചവരുടെ ആത്മശാന്തിക്കായും അവരുടെ വിയോഗത്തിൽ വേദനിക്കുന്നവരുടെ ആന്തരീക സൗഖ്യത്തിനായും ആർച്ച്ബിഷപ്പ് പ്രാർത്ഥിച്ചു.

പ്രിയപ്പെട്ടവരെപ്രതി വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുന്നതിനും പരിക്കേറ്റവരെ സധൈര്യരാക്കുന്നതിനും പ്രാർത്ഥനാ റാലി സഹായിക്കും എന്നാണ് പങ്കെടുത്തവരുടെ സാക്ഷ്യം. ‘വലിയ സഹനങ്ങളിലൂടെയും നഷ്ടങ്ങളിലൂടെയുമാണ് വിശ്വാസീസമൂഹം കടന്നുപോകുന്നത്. അവരുടെ വേദനകളെ ഞങ്ങൾ ഓരോരുത്തരുടെയും വേദനയായി ഏറ്റെടുക്കുന്നു എന്നതിന്റെ അടയാളമാണ് ഈ പ്രാർത്ഥനാ ശുശ്രൂഷകൾ,’ ആർച്ച്ബിഷപ്പ് വ്യക്തമാക്കി. വൗക്കേഷയിലെ ജനങ്ങൾക്കുവേണ്ടി മാത്രമല്ല അമേരിക്കയ്‌ക്കൊന്നടങ്കം വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?