Follow Us On

18

April

2024

Thursday

മഹാമാരിയുടെ നാളിൽ വിശ്വാസീസമൂഹത്തെ ചേർത്തുപിടിക്കാൻ ഫാത്തിമാനാഥ 14 രാജ്യങ്ങളിലേക്ക്

മഹാമാരിയുടെ നാളിൽ വിശ്വാസീസമൂഹത്തെ ചേർത്തുപിടിക്കാൻ ഫാത്തിമാനാഥ 14 രാജ്യങ്ങളിലേക്ക്

ലിസ്ബൺ: മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും വിശ്വാസീസമൂഹത്തെ ചേർത്തുപിടിക്കാൻ ഫാത്തിമാനാഥയുടെ തിരുസ്വരൂപ പ്രയാണം. മനപരിവർത്തനത്തിനും അനുരജ്ഞനത്തിനും ലോകജനതയ്ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യവുമായി ക്രമീകരിക്കുന്ന പ്രയാണം ഈ വർഷം 14 രാജ്യങ്ങളിലാണ് നടക്കുക. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ ദർശനത്തിന് സാക്ഷിയായ സിസ്റ്റർ ലൂസിയ നൽകിയ വിവരണപ്രകാരം തയാറാക്കിയ തിരുരൂപത്തിന്റെ പകർപ്പാണ് പ്രയാണത്തിന് ഉപയോഗിക്കുന്നത്.

1947ൽ ആരംഭിച്ച, ഇതിനകം അനേകം രാജ്യങ്ങളിൽ ക്രമീകരിക്കപ്പെട്ട, വിഖ്യാതമായ മരിയൻ പ്രയാണത്തിന്റെ തുടർച്ച തന്നെയാണിത്. മഹാമാരിമൂലമുണ്ടായ നീണ്ട ഇടവേളക്കു ശേഷം പുനരാരംഭിച്ച പ്രയാണം പോർച്ചുഗൽ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, അമേരിക്ക, നിക്കരാഗ്വ, അർജന്റീന, ചിലി, കൊളംബിയ എന്നിങ്ങനെ 14 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുക. കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിയിലെകൗകാസസ് റീജ്യണിൽ ഉൾപ്പെടുന്ന രാജ്യങ്ങളും പര്യടന പട്ടികയിലുണ്ട്.

വിഖ്യാതമായ ‘പിൽഗ്രിം വിർജിൻ’ (തീർത്ഥാടന തിരുരൂപം) തിരുരൂപത്തിന്റെ പ്രയാണത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1945ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷമായിരുന്നു ഇതിന്റെ ആരംഭം. ഫാത്തിമാ നാഥയുടെ ദർശനത്തിന് ഭാഗ്യം ലഭിച്ച സിസ്റ്റർ ലൂസിയ നൽകിയ വിവരണം അനുസരിച്ചാണ് ആദ്യമായി ഫാത്തിമാ നാഥയുടെ ചിത്രം തയാറാക്കിയത്. പോർച്ചുഗലിലെ ലെയിരിയ രൂപതയുടെ മേൽനോട്ടത്തിൽ തയാറാക്കിയ തിരുരൂപത്തിന്റെ കിരീടധാരണം 1947 മേയ് 13നായിരുന്നു.

അതേ തുടർന്നാണ് ‘തീർത്ഥാടന തിരുരൂപം’ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമേകാൻ വിവിധ രാജ്യങ്ങളിലേക്ക് പ്രയാണം ആരംഭിച്ചത്. ഇതിനകം വിവിധ ഭൂഖണ്ഡങ്ങളിലെ 64 രാജ്യങ്ങളിൽ ചിത്രം പര്യടനം നടത്തിയിട്ടുണ്ട്. ‘തീർത്ഥാടന തിരുരൂപ’ത്തിന്റെ പര്യടനം ഇനി അസാധാരണ സാഹചര്യങ്ങളിൽ മാത്രം മതി എന്ന തീരുമാനത്തോടെ 2000ൽ ഫാത്തിമയിലെ ഔർ ലേഡി ഓഫ് റോസറി ബസിലിക്കയിൽ തിരുരൂപം പ്രതിഷ്ഠിക്കുകയായിരുന്നു.

എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരന്തരമായ അഭ്യർത്ഥനകളെ തുടർന്ന് ‘തീർത്ഥാടന തിരുരൂപ’ത്തിന്റെ മാതൃകയിൽ തയാറാക്കിയ 13 മരിയൻ ചിത്രങ്ങൾ ഇപ്പോൾ വിവിധ ഭൂഖണ്ഡങ്ങളിൽ പര്യടനം നടത്തുന്നുണ്ട്. സംഘർഷസാധ്യത തുടരുന്ന അർമേനിയ, ജോർജിയ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ സമാധാനത്തിന്റെ സന്ദേശമേകാൻ ഫാത്തിമാ നാഥയുടെ യഥാർത്ഥ ‘തീർത്ഥാടന തിരുരൂപം’ കഴിഞ്ഞ വർഷം പര്യടനത്തിന് എത്തിച്ചത് വലിയ വാർത്തയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?