Follow Us On

25

January

2022

Tuesday

പാക് ജയിലിൽ ക്രിസ്ത്യൻ ചാപ്പൽ! പ്രാർത്ഥന തടവുകാരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ സഹായിക്കുമെന്ന് സിന്ധ് പൊലീസ് ഐ.ജി

പാക് ജയിലിൽ ക്രിസ്ത്യൻ ചാപ്പൽ! പ്രാർത്ഥന തടവുകാരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ സഹായിക്കുമെന്ന് സിന്ധ് പൊലീസ് ഐ.ജി

കറാച്ചി: പ്രാർത്ഥനയ്ക്ക് ലഭിക്കുന്ന അവസരങ്ങൾ ജയിൽപുള്ളികളിൽ വലിയ മാറ്റം സാധ്യമാക്കാൻ സഹായിക്കുമെന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ട്‌ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ ജയിൽ ഐ.ജി കാസി നസീർ അഹ്‌മദ്. ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ആദ്യത്തെ ജയിൽ ചാപ്പൽ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചർച്ച് ഓഫ് കിംഗ് ഓഫ് കിംഗ്‌സ്’ എന്ന് നാമകരണം ചെയ്ത ചാപ്പൽ മാലിർ കൗണ്ടി ജയിലിലാണ് നിർമിച്ചിരിക്കുന്നത്.

തടവുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എയ്ഞ്ചൽ വെൽഫെയർ ട്രസ്റ്റി’ന്റെ സാമ്പത്തിക സഹായത്തോടെയാണ് ചാപ്പൽ നിർമിച്ചിരിക്കുന്നത്. ‘തടവുകാർ പ്രാർത്ഥിക്കുമ്പോൾ അവർ ദൈവവുമായി ബന്ധപ്പെടുന്നു, അവർക്ക് മനസമാധാനം ലഭിക്കുകയും തങ്ങൾ തടവുകാരാണെന്ന കാര്യം വിസ്മരിക്കുകയും ചെയ്യും. പ്രാർത്ഥന അവരുടെ ഹൃദയങ്ങളെ മാറ്റും. ജയിൽ മോചിതരായശേഷം അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് നമുക്ക് പ്രത്യാശിക്കാം,’ ഐ.ജി പ്രത്യാശ പ്രകടിപ്പിച്ചു.

‘എയ്ഞ്ചൽ വെൽഫെയർ ട്രസ്റ്റി’നും അദ്ദേഹം നന്ദി പറഞ്ഞു. ക്രിസ്ത്യൻ പാർലമെന്റംഗവും സിന്ധ് പ്രവിശ്യയിലെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ അസ്ഹർ അബ്ദുള്ളയുടെ കുടുംബമാണ് പ്രസ്തുത ട്രസ്റ്റിന്റെ സ്ഥാപകർ. ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥരുടെയും എയ്ഞ്ചൽ വെൽഫെയർ ട്രസ്റ്റ് പ്രവർത്തകരുടെയും തടവുകാരിൽ ചിലരുടെയും സാന്നിധ്യത്തിലായിരുന്നു ചാപ്പലിന്റെ ഉദ്ഘാടനം.

ജയിലിൽ കഴിയുന്ന വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ ഒരു ചാപ്പൽ നിർമിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചത് വലിയ പിന്തുണയായിരുന്നെന്നും ട്രസ്റ്റ് പ്രസിഡന്റ് സാമിന നവാബ് പറഞ്ഞു. മതനിന്ദാ നിയമം ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വകുപ്പുകൾ ചുമത്തപ്പെട്ട നിരപരാധികളായ നിരവധി ക്രൈസ്തവർ പാക് ജയിലുകളിൽ കഴിയുന്നുണ്ടെന്നതാണ് വാസ്തവം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?