Follow Us On

18

April

2024

Thursday

ഔപചാരികതകൾ ഒന്നുമില്ല, സുഹൃത്തിന്റെ ഷോപ്പ്  വെഞ്ചിരിക്കാൻ പാപ്പയുടെ ‘മിന്നൽ’ സന്ദർശനം!

ഔപചാരികതകൾ ഒന്നുമില്ല, സുഹൃത്തിന്റെ ഷോപ്പ്  വെഞ്ചിരിക്കാൻ പാപ്പയുടെ ‘മിന്നൽ’ സന്ദർശനം!

വത്തിക്കാൻ സിറ്റി: മുൻകൂട്ടി അറിയിക്കാതെ ആരുടെയും അകമ്പടിയില്ലാതെ പഴയ സുഹൃത്തിന്റെ ‘പുതിയ’ ഷോപ്പ് വെഞ്ചിരിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ‘മിന്നൽ’ സന്ദർശനം! റോമാ നഗരത്തിലെ പാന്തെയോണിനു സമീപം പഴയ സംഗീത റിക്കാർഡ് ഡിസ്‌കുകൾ വിൽക്കുന്ന ‘സ്റ്റീരിയോസൗണ്ട്’ എന്ന കടയിലായിരുന്നു ഔപചാരികതളൊന്നുമില്ലാതെയുള്ള പേപ്പൽ സന്ദർശനം.

ഷോപ്പിന്റെ ഉടമയായ ലെത്തീഷ്യയും മകളും മരുമകനും പാപ്പയുടെ പഴയ സുഹൃത്തുക്കളാണ്. അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ ആർച്ച്ബിഷപ്പായിരിക്കുന്ന കാലത്ത് റോം സന്ദർശിക്കാനെത്തുമ്പോഴെല്ലാം ഈ ഷോപ്പിന് സമീപമുള്ള ഹോട്ടലിലായിരുന്നു പാപ്പയുടെ താമസം. അന്നുമുതൽ ആരംഭിച്ചതാണ് ആ കുടുംബവുമായുള്ള പരിചയം.

ചൊവ്വാഴ്ച വൈകിട്ടാണ് പാപ്പ ഷോപ്പിൽ എത്തിയത്. അപ്രതീക്ഷിതമായി പാപ്പ ഒരു ഷോപ്പിൽ എത്തുന്നത് കണ്ടതോടെ ചെറിയൊരു ജനം അവിടേക്ക് എത്തുകയായിരുന്നു. അവരുടെ നവീകരിച്ച ഷോപ്പ് പാപ്പ വെഞ്ചിരിച്ചെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു. ഏതാണ്ട് 10 മിനിറ്റ് ഷോപ്പിൽ ചെലവഴിക്കുകയും ചെയ്തു പാപ്പ. കടയുടമസ്ഥർ സമ്മാനിച്ച ക്ലാസിക്കൽ സംഗീത റിക്കാർഡുമായാണ് പാപ്പ മടങ്ങിയത്.

കടയിൽനിന്ന് ഇറങ്ങിവരുന്ന പാപ്പയുടെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ. വാർത്താ ഏജൻസിയായ ‘റോം റിപ്പോർട്ടേഴ്‌സ്’ ഡയറക്ടർ ഹാവിയർ ബ്രോക്കാളാണ് പ്രസ്തുത ചിത്രം പോസ്റ്റ് ചെയ്തത്. കണ്ണാടിയുടെ ഫ്രെയിം മാറ്റാൻ 2015ലും പുതിയ ഷൂസ് വാങ്ങാൻ 2016ലും ഔപചാരികതകൾ ഒന്നുമില്ലാതെ പാപ്പ നേരിട്ടു ഷോപ്പിലെത്തിയത് കൗതുകം സൃഷ്ടിച്ചിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?