Follow Us On

19

April

2024

Friday

മുടക്കില്ല ദിവ്യബലി അർപ്പണം, മഞ്ഞുവീഴ്ചയിലും ദൈവാലയ മുറ്റത്ത് ബലിവേദി ഒരുക്കി വിശ്വാസീസമൂഹം

മുടക്കില്ല ദിവ്യബലി അർപ്പണം, മഞ്ഞുവീഴ്ചയിലും ദൈവാലയ മുറ്റത്ത് ബലിവേദി ഒരുക്കി വിശ്വാസീസമൂഹം

ക്യുബെക്ക്: കൊറോണാ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ ഭീഷണിമൂലം ദൈവാലയങ്ങൾ അടച്ചിടേണ്ടിവന്നെങ്കിലും, അതിശൈത്യംമൂലം വീടിനകത്തുനിന്ന് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണെങ്കിലും ദിവ്യബലി അർപ്പണം മുടക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ല ഇവർക്ക്. അതുകൊണ്ടുതന്നെ ഒരു സാഹസിക തീരുമാനം കൈക്കൊള്ളാനും അവർക്ക് മടിയുണ്ടായില്ല- കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചും ദൈവാലയ മുറ്റത്ത് ഒരുക്കിയ അൾത്താരയിൽ ദിവ്യബലി അർപ്പണം തുടരുക!

കാനഡയിലെ ക്യുബെക്ക് പ്രൊവിൻസിൽ സ്ഥിതിചെയ്യുന്ന മരിയൻ തീർത്ഥാടനകേന്ദ്രമായ ‘ഔർ ലേഡി ഓഫ് കേപ്’ (നോട്രെ ഡേം ഡു കേപ്) ഇടവകാംഗങ്ങൾ, മഞ്ഞുവീഴ്ചയെ അവഗണിച്ചും ദിവ്യബലി അർപ്പണത്തിൽ പങ്കുകൊള്ളുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫാ. ഗില്ലെസ് റോബർഗ്, ഫാ. ഫ്രെഡറീഷ്യൻ എന്നിവരുടെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ 120 പേരാണ് സംബന്ധിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും കാറുകളിലിരുന്ന് ദിവ്യബലിയിൽ പങ്കെടുത്തവരും നിരവധിയാണ്.

ദൈവാലയത്തിന് പുറത്ത് ബലിവേദി ക്രമീകരിച്ച് ദിവ്യബലി അർപ്പിക്കുന്നത് കോവിഡ് കാലത്ത് പുതിയ സംഭവമല്ല. പക്ഷേ, വിശുദ്ധ കുർബാന സ്വീകരിക്കാൻവേണ്ടി മഞ്ഞുവീഴ്ചയെ അവഗണിച്ചും ദിവ്യബലി അങ്കണത്തിൽ ദിവ്യബലി ക്രമീകരിച്ചു എന്നതാണ് ക്യുബെക്കിലെ ദിവ്യബലി അർപ്പണത്തെ സവിശേഷമാക്കുന്നത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുതന്നെയായിരുന്നു ദിവ്യബലിയിൽ വിശ്വാസികളുടെ പങ്കാളിത്തം. ‘നോട്രെ ഡേം ഡു കേപ്’ ഇടവക ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിലൂടെയാണ് ഈ ദിവ്യബലി അർപ്പണത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.

ദിവ്യബലി അർപ്പണത്തിന്റെ ചിത്രങ്ങൾക്കൊപ്പം, നിശ്ചയദാർഢ്യത്തോടെ ദിവ്യബലി അർപ്പണത്തിന് തീരുമാനമെടുത്ത വൈദീകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഇടവകാംഗങ്ങൾതന്നെയാണ് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. ‘ഞങ്ങൾക്ക് ഒരുമിച്ച് ഈ മനോഹരമായ ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. ഈ സംരംഭത്തിന് നേതൃത്വം നൽകിയ ഫാ. ഫ്രെഡറീഷ്യനും ഫാ. ഗിൽസ് റോബർഗിനും നന്ദി. ഈ കാലാവസ്ഥയിലും ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറയുന്നു,’ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?