Follow Us On

15

August

2022

Monday

വത്തിക്കാന്റെ ജേഴ്‌സിയിൽ ‘അനുഗ്രഹം’ കുറിച്ച് പാപ്പ! ലയണൽ മെസിക്കുള്ള പാപ്പയുടെ സമ്മാനം ഉടൻ ഫ്രാൻസിലെത്തും!

വത്തിക്കാന്റെ ജേഴ്‌സിയിൽ ‘അനുഗ്രഹം’ കുറിച്ച് പാപ്പ! ലയണൽ മെസിക്കുള്ള പാപ്പയുടെ സമ്മാനം ഉടൻ ഫ്രാൻസിലെത്തും!

വത്തിക്കാൻ സിറ്റി: ‘പാപ്പാ ഫ്രാൻസിസ്‌ക്കോയ്ക്ക് വളരെ സ്നേഹപൂർവം,’ എന്ന ആശംസ രേഖപ്പെടുത്തി തന്റെ ജേഴ്‌സി സമ്മാനിച്ച അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസിക്ക് ഫ്രാൻസിസ് പാപ്പയുടെ ‘അനുഗ്രഹ’ സമ്മാനം! തന്റെ കൈയൊപ്പ് പതിച്ച വത്തിക്കാന്റെ സ്‌പോർട്‌സ് ജേഴ്‌സി മെസിക്ക് സമ്മാനിക്കാൻ ഇക്കഴിഞ്ഞ ദിവസം ഫ്രഞ്ച് ബിഷപ്പ് ഇമ്മാനുവൽ ഗോബില്ലാർഡിന് പാപ്പ കൈമാറുകയായിരുന്നു.

‘പി.എസ്.ജി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫ്രാൻസിലെ ‘പാരീസ് സെന്റ് ജെർമെയ്ൻ’ ക്ലബ്ബിനുവേണ്ടി ബൂട്ടണിയുന്ന മെസിയെ തേടി പേപ്പൽ സമ്മാനം ഉടൻ ഫ്രാൻസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലാണ് അപ്രതീക്ഷിതമായ ആ ‘ഓട്ടോഗ്രാഫ്’ പിറന്നത്! പേപ്പൽ കൂടിക്കാഴ്ചയ്ക്ക് ഫ്രഞ്ച് കായിക താരങ്ങളുമായി എത്തിയതായിരുന്നു ലിയോൺ രൂപതാ സഹായമെത്രാൻ ഇമ്മാനുവേൽ.

പൊതുദർശനത്തിനുശേഷം വത്തിക്കാന്റെ സ്വർണ നിറത്തിലുള്ള ജേഴ്‌സി, ഔദ്യോഗിക വസ്ത്രത്തിനു മുകളിൽ അണിഞ്ഞാണ് കായികതാരങ്ങളെ പാപ്പയ്ക്ക് അരികിലേക്ക് ബിഷപ്പ് നയിച്ചത്. അദ്ദേഹവുമായുള്ള കുശല സംഭാഷണം പൂർത്തിയായ ഉടൻ ജേഴ്‌സിയുടെ പിൻഭാഗത്ത് പാപ്പ കൈയൊപ്പ് ചാർത്തി നൽകുകയായിരുന്നു. മറ്റെന്തെങ്കിലും ആശംസ അതിൽ കുറിച്ചോ എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും, മെസിയെ അഭിസംബോധന ചെയ്യുന്ന ‘അനുഗ്രഹം’ എന്നാണ് ഇതിനെ വത്തിക്കാൻ പത്രമായ ‘ഒസർവത്താരോ റൊമാനോ’ വിശേഷിപ്പിച്ചത്.

അസാധാരണമായ ഈ നടപടിയിലൂടെ പാപ്പയും അർജന്റീനിയൻ താരവും തമ്മിലുള്ള ജേഴ്‌സി കൈമാറ്റം പൂർണമായെന്നും, പാപ്പയ്ക്ക് മെസി ജേഴ്‌സി സമ്മാനിച്ച കാര്യം ഓർമിപ്പിച്ചുകൊണ്ട് ‘ഒസർവത്താരോ റൊമാനോ’ ചൂണ്ടിക്കാട്ടി. ‘പി.എസ്.ജി’ ക്ലബിൽ താൻ അണിയുന്ന 30-ാം നമ്പർ ജേഴ്സി കഴിഞ്ഞ ഒക്‌ടോബറിൽ മെസി പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.

ഫ്രാൻസ്- വത്തിക്കാൻ നയതന്ത്രബന്ധത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് വത്തിക്കാനിലെത്തിയ ഫ്രഞ്ച് പ്രധാനമന്ത്രി ജീൻസ് കാസ്റ്റെക്കിന്റെ കൈവശം പ്രസ്തുത സമ്മാനം മെസി കൊടുത്തയക്കുകയായിരുന്നു.സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ അംഗമായിരുന്നപ്പോൾ തന്റെ 10-ാം നമ്പർ ജേഴ്സിയും മെസി പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു. അർജന്റീനിയൻ ഫുട്ബോൾ ടീമിനൊപ്പം 2013ൽ മെസി ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

അർജന്റീനിയൻ സ്വദേശിയായ ഫ്രാൻസിസ് പാപ്പ ഫുട്ബോൾ പ്രേമിയാണെങ്കിലും താര ആരാധനയ്ക്ക് എതിരെ തുറന്നടിച്ചതും നാളുകൾക്കുമുമ്പ് വലിയ വാർത്തയായിരുന്നു. മെസിയുടെ ജേഴ്‌സി നമ്പറായ ’10’മായി ബന്ധിപ്പിച്ച് സ്പാനിഷിൽ ‘ദൈവം’ എന്ന് അർത്ഥം വരുന്ന ‘ഡിയോസ്’ (D10S) എന്ന് ഉപയോഗിക്കുന്ന പതിവിനെതിരായിരുന്നു പാപ്പയുടെ പ്രതികരണം. മെസിക്കെതിരായ വിമർശമല്ല, മറിച്ച്, മനുഷ്യർ പിന്തുടരുന്ന താര ആരാധനയെ വിമർശിച്ചുകൊണ്ട്, ഒരു അഭിമുഖത്തിൽ പാപ്പ നടത്തിയ പ്രതികരണത്തെ ഇപ്രകാരം കുറിക്കാം:

‘മെസിയെ ദൈവതുല്യം മനുഷ്യർ സങ്കൽപ്പിക്കുന്നതിന്റെ യുക്തി എന്താണ്? കളിക്കളത്തിൽ മെസിയുടെ കളി കാണാൻ മനോഹരമാണ്. പക്ഷേ, അദ്ദേഹം ദൈവമല്ല. ആരാധനയും ബലിയർപ്പണവുമൊക്കെ ദൈവത്തിനുമാത്രം അർഹതപ്പെട്ടതാണ്. മറിച്ച്, ഇത്തരത്തിൽ ഫുട്‌ബോൾ താരങ്ങളെയും സിനിമാതാരങ്ങളെയുമൊക്കെ ആരാധിക്കുന്നത് ദൈവനിന്ദയാണ്.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?