Follow Us On

20

April

2024

Saturday

എഞ്ചിനീയറിംഗ് കോളജിലെ സംഘര്‍ഷം: വ്യാജ പോസ്റ്ററിനെതിരെ നിയമനടപടികളുമായി ഇടുക്കി രൂപത

എഞ്ചിനീയറിംഗ് കോളജിലെ സംഘര്‍ഷം: വ്യാജ പോസ്റ്ററിനെതിരെ നിയമനടപടികളുമായി ഇടുക്കി രൂപത

ചെറുതോണി: ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജിലെ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇടുക്കി രൂപതയെ വലിച്ചിഴച്ച് വ്യാജപോസ്റ്റര്‍ പ്രചരിപ്പിക്കുന്നതിനെതിരെ രൂപതാ നേതൃത്വം. സിപിഎം സര്‍ക്കാര്‍ കത്തോലിക്ക സഭയെയും ഇടുക്കി രൂപതയെയും ക്രൂശിക്കുന്നുവോ എന്ന പേരിലാണ്  സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പ്രചരിക്കുന്നത്.

കുറ്റാരോപിതര്‍ക്കുവേണ്ടി രൂപത നിലകൊള്ളുന്നു എന്ന തോന്നല്‍ ജനിപ്പിക്കുന്ന രീതിയില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് രൂപതാ നേതൃത്വം വ്യക്തമാക്കി. രൂപതയെ അവഹേളിച്ചുകൊണ്ട് സമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് രൂപതാ വികാരി ജനറാളും പിആര്‍ഒയുമായ ഫാ. ജോസ് പ്ലാച്ചിക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?