Follow Us On

20

April

2024

Saturday

കുറവിലങ്ങാട് ദൈവാലയത്തില്‍ മൂന്നുനോമ്പ് തിരുനാള്‍

കുറവിലങ്ങാട് ദൈവാലയത്തില്‍ മൂന്നുനോമ്പ് തിരുനാള്‍

പാലാ: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ മൂന്നുനോമ്പ് തിരുനാളിനാള്‍ ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ ആഘോഷിക്കുന്നു.

ഏഴിന് രാവിലെ അഞ്ചിന് തിരുസ്വരൂപ പ്രതിഷ്ഠ. 5.30-ന് ആഘോഷമായ കുര്‍ബാന – ഫാ. തോമസ് മലയില്‍ പുത്തന്‍പുര. ഏഴുമണിക്ക് ആഘോഷമായ പരിശുദ്ധ കുര്‍ബാന – ഫാ. തോമസ് കൊച്ചോടയ്ക്കല്‍. 8.30-ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ, ആഘോഷമായ പരിശുദ്ധ കുര്‍ബാന – റവ. ഡോ. തോമസ് മൂലയില്‍. പത്തിന് തിരുനാള്‍ റാസ, സന്ദേശം – മാര്‍ ജേക്കബ് മുരിക്കന്‍. മൂന്നിന് ആഘോഷമായ കുര്‍ബാന, അഞ്ചിന് ആഘോഷമായ കുര്‍ബാന – റവ. ഡോ. സെബാസ്റ്റ്യന്‍ പേത്താനത്ത്. എട്ടിന് പ്രദക്ഷിണ സംഗമം. 8.45-ന് ലദീഞ്ഞ്, ആശീര്‍വാദം.

എട്ടാം തിയതി രാവിലെ 5.30-ന് ആഘോഷമായ കുര്‍ബാന – ഫാ. ജോസഫ് അമ്പാട്ട്. ഏഴിന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, സന്ദേശം – പാലാ രൂപതയിലെ നവവൈദികര്‍. 8.30-ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോസ് തറപ്പേല്‍. 10.30-ന് ആഘോഷമായ കുര്‍ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഒരുമണിക്ക് യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്ര പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. മൂന്നിന് ആഘോഷമായ കുര്‍ബാന, സന്ദേശം – റവ. ഡോ. ജോസഫ് തടത്തില്‍ (വികാരി ജനറാള്‍). 4.30-ന് ആഘോഷമായ കുര്‍ബാന, സന്ദേശം – റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ (വികാരി ജനറാള്‍), ആറിന് ആഘോഷമായ കുര്‍ബാന, സന്ദേശം – ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ (വികാരി ജനറാള്‍), എട്ടിന് ആഘോഷമായ കുര്‍ബാന – ഫാ. തോമസ് ബ്രാഹ്മണവേലില്‍.

ഒമ്പതാം തിയതി രാവിലെ 5.30-ന് ആഘോഷമായ കുര്‍ബാന – ഫാ. ജോര്‍ജ് നിരവത്ത്. ഏഴിന് ആഘോഷമായ കുര്‍ബാന – ഫാ. മാത്യു കവളമ്മാക്കല്‍, 8.30-ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന (സുറിയാനി ഭാഷയില്‍) ഫാ. സെബാസ്റ്റ്യന്‍ അടപ്പശേരില്‍, 10.30-ന് ആഘോഷമായ കുര്‍ബാന, സന്ദേശം – മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. രണ്ടിന് ആഘോഷമായ കുര്‍ബാന, മൂന്നിനും ആഘോഷമായ കുര്‍ബാന, സന്ദേശം – ഫാ. ജോസ് തറപ്പേല്‍. 4.30-ന് ആഘോഷമായ കുര്‍ബാന, സന്ദേശം – റവ. ഡോ. ജോര്‍ജ് കാരാംവേലി. ആറിന് പ്രദക്ഷിണം ജൂബിലി കപ്പേളയിലേക്ക്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?