Follow Us On

20

May

2022

Friday

വര്‍ഗീയ സംഘടനകളില്‍നിന്നും സംരക്ഷണം തേടി രാഷ്ട്രപതിക്ക് നിവേദനം

വര്‍ഗീയ സംഘടനകളില്‍നിന്നും  സംരക്ഷണം തേടി രാഷ്ട്രപതിക്ക് നിവേദനം

ഭോപ്പാല്‍: തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമങ്ങളില്‍നിന്നും സംരക്ഷണം തേടി മധ്യപ്രദേശിലെ ക്രൈസ്തവര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണയയ്ക്കും നിവേദനങ്ങള്‍ നല്‍കി. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശം കവര്‍ന്നെടുക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടതിനാലാണ് മധ്യപ്രദേശിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ച് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സമീപിച്ചത്.

തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുന്ന വിശ്വഹിന്ദു പരിഷത്തും അവരുടെ യുവജനവിഭാഗമായ ബജ്‌റംഗദളുമാണ് അക്രമങ്ങളുടെ പിന്നിലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭീതിയുടെയും ഭീഷണികളുടെയും മധ്യത്തിലാണ് ഞങ്ങള്‍ കഴിയുന്നത്; ജാബുവാ രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറും നിവേദനം നല്‍കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ ഫാ. റോക്കി ഷാ പറഞ്ഞു.

മധ്യപ്രദേശില്‍ നിലവില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം അക്രമികള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ക്രൈസ്തവര്‍ ഭരണഘടനാ സ്ഥാപനങ്ങളെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?