Follow Us On

19

April

2024

Friday

ക്രൈസ്തവര്‍ക്കു നേരെ 9 മാസത്തിനുള്ളില്‍ 300 അക്രമങ്ങള്‍

ക്രൈസ്തവര്‍ക്കു നേരെ 9 മാസത്തിനുള്ളില്‍ 300 അക്രമങ്ങള്‍

ജയ്പൂര്‍: ഇന്ത്യയില്‍ കഴിഞ്ഞ 9 മാസത്തിനിടെ ക്രൈസ്തവര്‍ക്കുനേരെ അരങ്ങേറിയത് 300 ഓളം അക്രമങ്ങള്‍. ക്രിസ്ത്യന്‍സ് അണ്ടര്‍ അറ്റാക്ക് ഇന്‍ ഇന്ത്യ എന്ന ഫാക്ട് ഫൈന്‍ഡിംഗ് ടീമിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ജയ്പൂരില്‍ നടന്ന പ്രസ് കോണ്‍ഫ്രന്‍സില്‍ വെച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുനൈറ്റഡ് എഗയിനിസ്റ്റ് ഹെയ്റ്റ്, ജയ്പൂര്‍ കാത്തലിക് ഡയസസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നൂറ്റാണ്ടുകളായി പല മതങ്ങളിലും പെട്ടവര്‍ വളരെ സമാധാനത്തിലും മൈത്രിയിലും കഴിഞ്ഞിരുന്ന രാജ്യമായിരുന്നു ഇന്ത്യ എന്ന് ബിഷപ് ഓസ്വാള്‍ഡ് ലൂയീസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് രാജ്യത്തെ ശിഥിലപ്പെടുത്തുവുനുള്ള ചില ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും സേവനം ചെയ്യുന്ന ഒരു സമൂഹത്തെ ഇത്തരത്തില്‍ അക്രമിക്കുന്നത് വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.
ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വം മൂലം അത്തരം ഗ്രൂപ്പുകള്‍ക്ക് വേണ്ട ശിക്ഷ കിട്ടാതെ പോകുകയാണ്. രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ അത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?