Follow Us On

20

May

2022

Friday

മദര്‍ തെരേസയുടെ കന്യാസ്ത്രികള്‍ അറസ്റ്റ് ഭീതിയില്‍

മദര്‍ തെരേസയുടെ  കന്യാസ്ത്രികള്‍ അറസ്റ്റ് ഭീതിയില്‍

വഡോദര: ഗുജറാത്തിലെ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഗുജറാത്തിലെ വഡോദരയിലെ ഷെല്‍ട്ടര്‍ ഹോമിലെ രണ്ട് കന്യാസ്ത്രികളാണ് ജാമ്യാപേക്ഷ നല്‍കിയത്. ഗുജറാത്തിലെ മതപരിവര്‍ ത്തന നിരോധന നിയ മം ലംഘിച്ചുവെന്ന് ആരോപിച്ച് മദര്‍ തെരേസയുടെ സിസ്റ്റര്‍മാരുടെ പേരില്‍ കള്ളക്കേസ് എടുത്തിരുന്നു. അവര്‍ റെയ്ഡ് നടത്തിയപ്പോള്‍ അവിടുത്തെ അന്തേവാസികളുടെ കഴുത്തില്‍ കുരിശ് ധരിച്ചിരിക്കുന്നത് കണ്ടുവെന്നും സ്‌റ്റോര്‍ റൂമില്‍ ബൈബിള്‍ കണ്ടുവെന്നതുമാണ് തെളിവായി എടുത്തിരിക്കുന്നത്.

ഗുജറാത്തിലെ കന്യാസ്ത്രീമാരുടെ പേരില്‍ എടുത്ത കേസിന് യാതൊരു അടിസ്ഥാനമില്ലെന്നും ഇത് അവരെ പീഡിപ്പിക്കുവാനും സമൂഹം ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്ന ആ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തുവാനുമായി മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും സാമൂഹ്യപ്രവര്‍ത്തകനായ ഫാ. സെഡറിക് പ്രകാശ് പറഞ്ഞു. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹത്തെ അപമാനിക്കുക എന്ന ഗൂഡപദ്ധതിയുടെ ഭാഗമാണ് ഇതെന്ന് സഭാ നേതാക്കള്‍ പറഞ്ഞു.
വഡോദരയിലെ ഷെല്‍ട്ടര്‍ ഹോമില്‍ 48 അന്തേവാസികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 22 പേര്‍ മാനസികവെല്ലുവിളികള്‍ നേരിടുന്നവരും ശാരീരികമായി അവശരുമായിരുന്നു.

മുറിയില്‍ ഒരു ബൈബിള്‍ കണ്ടുവെന്നത് കുറ്റമൊന്നുമല്ലെന്നും കോടതി ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതുന്നതെന്നും ഫാ. സെഡറിക് പ്രകാശ് പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?