നല്ല കേൾവിക്കാരാകൂ! ദൈവീക അനുഗ്രഹങ്ങൾക്ക് അവകാശികളാകാം!

‘അപരനെ കേൾക്കാനായി ദൈവത്തെ ശ്രദ്ധയോടെ കേൾക്കുന്നവരാവുക എന്നതാണ് നോമ്പിലെ നമ്മുടെ വെല്ലുവിളി.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 5 എല്ലാ വർഷവും മാർച്ച് മൂന്നിന് ലോകാരോഗ്യ സംഘടന ലോക കേൾവി ദിനമായി (World Hearing Day) ആചരിക്കുന്നു. ‘എന്നെന്നും കേൾക്കാനായ് കരുതലോടെ കേൾക്കാം’ (To hear for life, Listen with care) എന്നതാണ് ഈ വർഷത്തെ ലോക കേൾവി ദിനത്തിന്റെ ആപ്തവാക്യം. ഈ നോമ്പുകാലവും കേൾവിയുടേതാവണം. ദൈവത്തെയും അപരനെയും കരുതലോടെ