കാൽവരിയിലെ മരക്കുരിശ്: ദൈവത്തിന് മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ അടയാളം!

‘നമ്മോടുള്ള തന്റെ സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്താൻ, ഏറ്റവും ഭയാനകമായ കുരിശുമരണത്തെ ഈശോ കരുണ വറ്റാത്ത നീരുറവയാക്കി മാറ്റി.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 12 നോമ്പിലെ രണ്ടാം വെള്ളിയാഴ്ചയിൽ ഈശോയുടെ മരക്കുരിശിനെക്കുറിച്ച് നമുക്കു ധ്യാനിക്കാം. പാപമില്ലാതിരുന്നിട്ടും പരസ്യ വിചാരണയിൽ കുറ്റക്കാരനാണന്ന് കണ്ടെത്തി പീലാത്തോസ് ഈശോയെ കുരിശുമരണത്തിന് വിധിക്കുന്നു. മുൾക്കിരീടവും ചുവന്ന മേലങ്കിയും ധരിച്ച് കുരിശുമായി അവിടുന്ന് കാൽവരിമലയുടെ മുകളിലേക്ക് പോകുന്നു. അവിടെ നഗ്‌നനായി രണ്ടു കള്ളന്മാരുടെ നടുവിൽ കുരിശിൽ തൂങ്ങി ദൈവപുത്രൻ