നോമ്പിൽ നമുക്കും ശീലിക്കാം വിശുദ്ധ യൗസേപ്പിതാവിന്റെ  പഞ്ചശീലങ്ങൾ!

‘യഥാർത്ഥത്തിൽ നിശബ്ദത എന്നാൽ ശബ്ദത്തിന്റെ അഭാവമല്ല മറിച്ച്, ഏതു കോലാഹലങ്ങൾക്കിടയിലും ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 20 ആത്മപരിത്യാഗത്തിന്റെ മാർഗങ്ങളിലൂടെ നോമ്പുകാലം പുരോഗമിക്കുമ്പോൾ, ഇന്ന് (മാർച്ച് 19) തിരുസഭ അവളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. അമേരിക്കയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞൻ സ്‌കോട്ട് പവലിന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ ‘നോമ്പുകാല’ നിമിഷങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് യൗസേപ്പിതാവ്. അതിനാൽ നോമ്പുകാലത്ത് അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുന്നത്