നോമ്പുകാലം: ‘യേസ്’ പറഞ്ഞാൽ ദൈവത്തിന്റെ പുത്രീപുത്രന്മാരാകാം!

‘പരിശുദ്ധ മറിയത്തെപ്പോലെ കർത്താവിന്റെ ദാസിയും ദാസനുമാകാൻ, ക്രൂശിതന് പിന്നാലെ ഇമവെട്ടാതെ നടക്കാനുള്ള ധൈര്യത്തിനായി നമുക്കും പ്രാർത്ഥിക്കാം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 26 മാർച്ച് 25 തിരുസഭയിൽ പരിശുദ്ധ മറിയത്തിന്റെ മംഗളവാർത്താ തിരുനാളാണ്. നോമ്പുകാലത്തിന്റെ തീവ്രതയിലാണ് സാധാരണ ഈ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത്. ദൈവഹിതം തേടുകയും അതനുസരിച്ച് ജീവിക്കുകയുമാണ് നോമ്പിലെ യഥാർത്ഥ ചൈതന്യമെന്ന് ഈ തിരുനാൾ പറഞ്ഞുതരുന്നു. ദൈവഹിതത്തോട് മറിയം യെസ് പറഞ്ഞ ദിനം, മറിയം ദൈവത്തിന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ട ദിനം,