ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്!

‘ഈശോയുടെ പീഡാസഹനം സങ്കടങ്ങളുടെ കടലാണെങ്കിലും അത് സ്‌നേഹത്തിന്റെ മഹാസമുദ്രംതന്നെയാണ്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 30 ‘പ്രയാണം’ മുപ്പതാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ കുരിശിന്റെയും ഈശോയുടെ പീഡാസഹനങ്ങളുടെയും സ്‌നേഹിതനായ ഒരു വിശുദ്ധനും അദ്ദേഹത്തിന്റെ സഭയുമാകട്ടെ നമ്മുടെ ചിന്താവിഷയം. ഈശോയുടെ പീഡാനുഭവത്തിന്റെ സവിശേഷ പ്രചാരകരാകാൻ ജീവിതം സമർപ്പിച്ചവരാണ്, കുരിശിന്റെ വിശുദ്ധ പൗലോസ് സ്ഥാപിച്ച ‘ഈശോയുടെ പീഡാനുഭവത്തിന്റെ സഭയിലെ (Congregation of the Passion) അംഗങ്ങൾ. ‘പാഷനിസ്റ്റു’കൾ (Passionists) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ ദാരിദ്ര്യം, ബ്രഹ്‌മചര്യം,