Follow Us On

29

March

2024

Friday

കുമ്പസാരക്കൂടാക്കി മാറ്റിയ മുച്ചക്രവാഹനവുമായി കത്തോലിക്കാ വൈദീകൻ നിരത്തുകളിലേക്ക്!

കുമ്പസാരക്കൂടാക്കി മാറ്റിയ മുച്ചക്രവാഹനവുമായി കത്തോലിക്കാ വൈദീകൻ നിരത്തുകളിലേക്ക്!

മനില: സൈക്കിൾ റിക്ഷയിൽ മോട്ടോർ ഘടിപ്പിച്ചാൽ ഏങ്ങനെയോ, അപ്രകാരമുള്ള മുച്ചക്ര വാഹനങ്ങൾ ഫിലിപ്പൈൻസിലെ പതിവു കാഴ്ചയാണ്. എന്നാൽ, തലസ്ഥാന നഗരമായ മനിലയിൽ ചുറ്റിത്തിരിയുന്ന അതിലൊരു മുച്ചക്രവാഹനമാണ് ഇപ്പോൾ സംസാര വിഷയം. അത് കേവലമൊരു റിക്ഷയല്ല, മറിച്ച്, സഞ്ചരിക്കുന്ന കുമ്പസാരക്കൂടാണ് എന്നതുതന്നെ കാരണം. അതെ, മെട്രോ മനിലയിലെ സാൻ റോക്ക് ദൈവാലയ വികാരി ഫാ. ജുൻ സാഞ്ചസ് സജ്ജീകരിച്ച ‘കുമ്പസാര റിക്ഷ’യുടെ ഖ്യാതി ഫിലിപ്പൈൻസും കടന്ന് മുന്നേറുകയാണ്.

കോവിഡിന്റെ നാലു തരംഗങ്ങൾ ആഞ്ഞടിച്ച ഫിലിപ്പൈൻസിൽ, ദൈവാലയത്തിൽ എത്താൻ കഴിയാത്തവർക്ക് കുമ്പസാരിക്കാൻ അവസരം ഒരുക്കണം എന്ന ചിന്തയാണ് വ്യത്യസ്ഥമായ ഈ ആശയത്തിലേക്ക് ഫാ. സാഞ്ചസിനെ നയിച്ചത്. പ്രായമായവർക്ക് അനുരഞ്ജനത്തിന്റെയും അഭിഷേകത്തിന്റെയും കൂദാശ നൽകണമെന്ന ചിന്തയോടെ ക്രമീകരിച്ച സംരംഭം ഇപ്പോൾ അനേകർക്ക് അനുഗ്രഹമായി മാറിയതിൽ താൻ സന്തോഷവാനാണെന്ന് ‘ശാലോം വേൾഡി’ന്റെ
വാർത്താ വിഭാഗമായ SW NEWSനോട് അദ്ദേഹം പറഞ്ഞു:

‘ആളുകൾ ജോലിക്കായി പുറത്തു പോകുന്നുണ്ടെങ്കിലും, പ്രായമായവർ കൂടുതലും വീടിനകത്തായിരുന്നു.അവരിൽ കുറച്ചുപേർക്കു മാത്രമേ ദൈവാലയത്തിൽ വരാനാകുന്നുള്ളൂ. ഓൺലൈനിലൂടെ ദിവ്യബലിയിൽ പങ്കെടുക്കാനാകുന്നുണ്ടെങ്കിലും അവർക്ക് കുമ്പസാരിക്കാനുള്ള സാഹചര്യമില്ല. അതിന് പരിഹാരം കാണാനുള്ള ശ്രമമാണ് കുമ്പസാരക്കൂട് ക്രമീകരിച്ച റിക്ഷയുടെ പിറവിക്ക് കാരണം,’ അദ്ദേഹം തുടർന്നു:

‘വീടുകളിലോ കമ്മ്യൂണിറ്റി ചാപ്പലുകളിലോ എത്തി അവരെ സന്ദർശിക്കാം എന്നാണ് ആദ്യം ചിന്തിച്ചത്. എന്നാൽ, അവിടെ എത്തിയപ്പോൾ അവരിൽ പലരും കുമ്പസാരിപ്പിക്കണമെന്നും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വൈദികനെന്ന നിലയിൽ, കൂദാശകൾ അവർക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് നഗരനിരത്തുകൾ തോറും ചുറ്റിത്തിരിയുന്ന ഈ കുമ്പസാരക്കൂട്. ഇടവകാംഗങ്ങൾ ഈ ആശയത്തെ സ്വാഗതം ചെയ്തതിൽ വലിയ സന്തോഷമുണ്ട്.’

ഈ മുച്ചക്ര വാഹനത്തിന്റെ ഡ്രൈവർ സീറ്റിലും ഫാ. സാഞ്ചസ് തന്നെയാണ്. ദൈവാലയത്തിൽനിന്ന് പുറപ്പെടുന്ന അദ്ദേഹം നഗരനിരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതോടെ കുമ്പസാരകൂടുതേടി വിശ്വാസികൾ വരികയായി. അതുകൊണ്ടുതന്നെ, തന്റെ ഈ വാഹനത്തെ ‘കർത്താവിന്റെ മുച്ചക്രവാഹനം’ എന്ന് വിശേഷിപ്പിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?