കുമ്പസാരക്കൂടാക്കി മാറ്റിയ മുച്ചക്രവാഹനവുമായി കത്തോലിക്കാ വൈദീകൻ നിരത്തുകളിലേക്ക്!

മനില: സൈക്കിൾ റിക്ഷയിൽ മോട്ടോർ ഘടിപ്പിച്ചാൽ ഏങ്ങനെയോ, അപ്രകാരമുള്ള മുച്ചക്ര വാഹനങ്ങൾ ഫിലിപ്പൈൻസിലെ പതിവു കാഴ്ചയാണ്. എന്നാൽ, തലസ്ഥാന നഗരമായ മനിലയിൽ ചുറ്റിത്തിരിയുന്ന അതിലൊരു മുച്ചക്രവാഹനമാണ് ഇപ്പോൾ സംസാര വിഷയം. അത് കേവലമൊരു റിക്ഷയല്ല, മറിച്ച്, സഞ്ചരിക്കുന്ന കുമ്പസാരക്കൂടാണ് എന്നതുതന്നെ കാരണം. അതെ, മെട്രോ മനിലയിലെ സാൻ റോക്ക് ദൈവാലയ വികാരി ഫാ. ജുൻ സാഞ്ചസ് സജ്ജീകരിച്ച ‘കുമ്പസാര റിക്ഷ’യുടെ ഖ്യാതി ഫിലിപ്പൈൻസും കടന്ന് മുന്നേറുകയാണ്. കോവിഡിന്റെ നാലു തരംഗങ്ങൾ ആഞ്ഞടിച്ച ഫിലിപ്പൈൻസിൽ, ദൈവാലയത്തിൽ എത്താൻ കഴിയാത്തവർക്ക്