Follow Us On

20

May

2022

Friday

സ്രാവിന്റെ ആക്രമണത്തിൽനിന്ന് യുവാവിനെ രക്ഷിച്ച വൈദീകന് ധീരതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ച് ഓസ്‌ട്രേലിയ

സ്രാവിന്റെ ആക്രമണത്തിൽനിന്ന് യുവാവിനെ രക്ഷിച്ച വൈദീകന് ധീരതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ച് ഓസ്‌ട്രേലിയ

പെർത്ത്: ജീവൻ പണയപ്പെടുത്തി, സ്രാവിന്റെ ആക്രമണത്തിൽനിന്ന് യുവാവിനെ രക്ഷിച്ച കത്തോലിക്കാ വൈദീകന് ധീരതയ്ക്കുള്ള 2022ലെ ദേശീയ പുരസ്‌ക്കാരം സമ്മാനിച്ച് ഓസ്‌ട്രേലിയ. തിരമാലകളിലൂടെ തെന്നിനീങ്ങുന്ന, ‘സർഫിംഗ്’ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഫിൽ മുമ്മെർട്ട് എന്ന 28 വയസുകാരനെ രക്ഷിച്ച ഫാ. ലിയാം റയാനാണ് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നേടിയത്. ആ യുവാവിനെ രക്ഷിക്കാൻ വൈദികനൊപ്പം പങ്കുചേർന്ന മറ്റ് രണ്ടുപേരും പുരസ്‌ക്കാരത്തിന് അർഹരായിട്ടുണ്ട്.

കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ ഗവർണർ ജനറൽ ഡേവിഡ് ഹർലിയാണ് ഇവർ ഉൾപ്പെടെ ധീരതയ്ക്കുള്ള പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 പേരുടെ പേരുകൾ പ്രഖ്യാപിച്ചത്. ‘അപകടമോ അത്യാപത്തോ നേരിടേണ്ടിവന്ന നിമിഷത്തിൽ ഇവർ കാഴ്ചവെച്ച ധീരതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരം,’ പേരുകൾ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മറ്റ് രണ്ടുപേർക്കും, തങ്ങൾ രക്ഷപ്പെടുത്തിയ ഫിൽ മുമ്മെർട്ടിനും (വലത്തേ അറ്റം) ഒപ്പം ഫാ. ലിയാം റയാൻ.

2020 ജൂലായ് 31ന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ബങ്കർ ബേയിൽ സർഫിംഗ് നടത്തവേയാണ് ഫിൽ മമ്മർട്ടിനുനേരെ ഭീമൻ സ്രാവിന്റെ ആക്രമണമുണ്ടായത്. ഫാ. ലിയാം റയാനും സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടുപേരും ചേർന്ന് നടത്തിയ സാഹസിക ഇടപെടൽ ഒന്നുകൊണ്ടുമാത്രം റിൽ മമ്മർട്ട് മരണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ദേശീയ പുരസ്‌ക്കാരം ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ ഫാ. ലിയാം, ആ സംഭവത്തിനുശേഷം കഴിഞ്ഞ രണ്ടു വർഷമായി തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി.

പെർത്തിലെ റിഡംപ്റ്ററിസ് മേറ്റർ മിഷനറി സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ ഫാ. ലിയാം ഇപ്പോൾ മിഡ്ലാൻഡിലുള്ള സെന്റ് ബ്രിജിഡ്സ് ദൈവാലയത്തിൽ സഹവികാരിയാണ്. കൂടാതെ, വെസ്റ്റേൺ ഓസ്ട്രേലിയയിലെ സെന്റ് ജോൺ ഓഫ് ഗോഡ് മിഡ്ലാൻഡ് പബ്ലിക് ഹോസ്പിറ്റലിൽ ചാപ്ലൈനായും ശുശ്രൂഷ ചെയ്യുന്നുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?