Follow Us On

04

June

2023

Sunday

കൊച്ചിയിൽ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞു; പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

കൊച്ചിയിൽ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞു; പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

കൊച്ചി: സക്രാരി തകർത്ത് ദിവ്യകാരുണ്യം മാലിന്യ ചതുപ്പിൽ എറിഞ്ഞ ഹീനപ്രവൃത്തിയിൽ പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം. കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരിയാണ് ഇന്നലെ (മാർച്ച് 28) രാത്രിയിൽ കുത്തിതുറന്ന് തിരുവോസ്തി മാലിന്യ ചതുപ്പിൽ കൊണ്ടിട്ടത്.

മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്ന് കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അറിയിച്ചു. ”ദൈവാലയത്തിലെ നേർച്ചപ്പെട്ടിയും അവിടെ കൊണ്ടുവന്നിട്ടിട്ടുണ്ട്. മോഷണശ്രമമാണെന്ന് വരുത്താൻ വേണ്ടിയാണിത്. എന്നാൽ ഇത് മോഷണ ശ്രമമല്ല, വിശുദ്ധ കുർബാനയെ അവഹേളിക്കുകതന്നെയാണ് ലക്ഷ്യം,” കൊച്ചി രൂപത തയാറാക്കിയ വീഡിയോയിൽ ബിഷപ്പ് വ്യക്തമാക്കി.

വിശ്വാ സികൾക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയിൽ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനത്തിനെതിരെ നാളെ (മാർച്ച് 30) സെന്റ് ജേക്കബ് ചാപ്പലിൽ പാപപരിഹാരദിനമായി ആചരിക്കും. കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലെ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് പ്രത്യേകം ശ്രദ്ധ ഉണ്ടാകണമെന്ന് കൊച്ചി രൂപത ആവശ്യപ്പെട്ടു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?