കൊച്ചിയിൽ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞു; പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

കൊച്ചി: സക്രാരി തകർത്ത് ദിവ്യകാരുണ്യം മാലിന്യ ചതുപ്പിൽ എറിഞ്ഞ ഹീനപ്രവൃത്തിയിൽ പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം. കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരിയാണ് ഇന്നലെ (മാർച്ച് 28) രാത്രിയിൽ കുത്തിതുറന്ന് തിരുവോസ്തി മാലിന്യ ചതുപ്പിൽ കൊണ്ടിട്ടത്. മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്ന് കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അറിയിച്ചു. ”ദൈവാലയത്തിലെ നേർച്ചപ്പെട്ടിയും അവിടെ കൊണ്ടുവന്നിട്ടിട്ടുണ്ട്. മോഷണശ്രമമാണെന്ന് വരുത്താൻ വേണ്ടിയാണിത്. എന്നാൽ ഇത് മോഷണ