പത്രോസിന്റെ വിജയം നമുക്കും നേടാം, ചെയ്യേണ്ടത് എന്തെന്നാൽ…

‘പത്രോസിനെപ്പോലെ സ്വന്തം ചെയ്തികളോർത്ത് ഉള്ളുരുകി കരഞ്ഞാൽ, തിരിച്ചുനടക്കാൻ സന്നദ്ധനായാൽ രക്ഷയുടെ സാമീപ്യം അകലെയാവില്ല. നോമ്പുകാലം അതിനുള്ള ക്ഷണവും അവസരവുമാണ്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 37 ശിഷ്യപ്രമുഖൻ പത്രോസ് ഈശോയെ തള്ളിപ്പറയുന്നു- നാലു സുവിശേഷങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന സംഭവമാണിത്. യോഹന്നാന്റെ സുവിശേഷം 18-ാം അധ്യായം പത്രോസ് ഈശോയെ തള്ളിപ്പറഞ്ഞതിന്റെ ദുഃഖകരമായ വിവരണം നൽകുന്നു. നാമെല്ലാവരും ഈശോയോട് ഒരുതരത്തിലങ്കിൽ മറ്റൊരു തരത്തിൻ അവിശ്വസ്തരായതിനാൽ, പത്രോസിന്റെ ചില നിഴലാട്ടം നമ്മിൽ ചിലപ്പോൾ കണ്ടെത്തിയേക്കാം. ഒരു ശിഷ്യനായി