Follow Us On

04

June

2023

Sunday

കളിക്കളത്തിൽനിന്ന് വീണ്ടും ക്രിസ്തീയ സാക്ഷ്യം! ഒരേദിനത്തിൽ കത്തോലിക്കാ സഭാവിശ്വാസം പുൽകിയത് മൂന്ന് കായികാധ്യാപകർ

കളിക്കളത്തിൽനിന്ന് വീണ്ടും ക്രിസ്തീയ സാക്ഷ്യം! ഒരേദിനത്തിൽ കത്തോലിക്കാ സഭാവിശ്വാസം പുൽകിയത് മൂന്ന് കായികാധ്യാപകർ

ഫ്‌ളോറിഡ: കളിക്കളത്തിൽ ക്രിസ്തുവിശ്വാസം പ്രഘോഷിക്കുന്ന കായിക താരങ്ങളെ കുറിച്ചുള്ള വാർത്തയിൽ അത്രയൊന്നും പുതുമയുണ്ടാവില്ല. എന്നാൽ കളിക്കളത്തിലെ കായിക പരിശീലകരുടെ വിശ്വാസ പ്രഘോഷണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടോ? അപ്രകാരമൊരു അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് അമേരിക്കൻ സംസ്ഥാനമായ ഫ്‌ളോറിഡയിലെ ഒരുകൂട്ടം വിശ്വാസികൾ. ഒന്നല്ല, മൂന്ന് കായികാധ്യാപകരാണ് ഒരേ ദിനത്തിൽ കത്തോലിക്കാ സഭയെ പുൽകിയത്!

‘ആവേ മരിയ യൂണിവേഴ്‌സിറ്റി’യിലെ അസിസ്റ്റന്റ് ഫുട്‌ബോൾ കോച്ച് ചാൾസ് മിക്കൻസ്, അസിസ്റ്റന്റ് ബാസ്‌ക്കറ്റ്‌ബോൾ കോച്ച് റയാൻ ച്‌ലെബെക്ക്, ഹെഡ് ബേസ്‌ബോൾ കോച്ച് മൈക്ക് മക്കോർമിക് എന്നിവരാണ് ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. യൂണിവേഴ്‌സിറ്റിയിലെ അത്‌ലറ്റിക്‌സ് ഡയറക്ടർ ജോ പാറ്റേഴ്‌സൺ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ‘പ്രചോദനാത്മകം,’ എന്ന തലക്കെട്ടോടെ തന്റെ സഹപ്രവർത്തകരായ ആ മൂന്നു പേർക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘സങ്കൽപ്പിക്കാനാവാത്ത കാര്യമായിരുന്നു ഇത്. ചാൾസിനും മൈക്കിളിനും എനിക്കും ഞങ്ങൾക്കെല്ലാവർക്കും സന്തോഷകരമായ നിമിഷമാണിത്. സത്യസന്ധമായി പറഞ്ഞാൽ, ‘ആവേ’ യൂണിവേഴ്‌സിറ്റിയുടെ ഭാഗമാണിത്. ‘ആവേ’ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു,’ അദ്ദേഹം കുറിച്ചു.

പരിശുദ്ധ കന്യകാ മറിയത്തോടുള്ള അടുപ്പമാണ് മിക്കെൻസിനെ കത്തോലിക്കാ സഭയിലേക്ക് നയിച്ചത്. ‘നിങ്ങൾക്ക് അമ്മ ഇല്ലെങ്കിൽ പരിശുദ്ധ മറിയത്തെ അമ്മയായി സ്വീകരിക്കാമെന്ന ഒരു വൈദീകന്റെ വാക്കുകൾ എന്നെ പ്രചോദിപ്പിക്കുകയായിരുന്നു. കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ട, ഉത്കണ്ഠകളിലൂടെ കടന്നുപോവുകയായിരുന്ന ഞാൻ പരിശുദ്ധ അമ്മയിലേക്ക് തിരിഞ്ഞു, അമ്മയുടെ ഹിതം നിറവേറ്റി,’ അദ്ദേഹം പറഞ്ഞു.

പ്രഗത്ഭ വാഗ്മിയും അമേരിക്കൻ ബിഷപ്പുമായ ഫുൾട്ടൺ ജെ. ഷീന്റെ ചിന്തകളാണ് കത്തോലിക്കാ സഭയെ പുൽക്കാൻ മക്കോർമികിനെ പ്രചോദിപ്പിച്ചത്. യാഥാർത്ഥ്യം മനസിലാക്കിയപ്പോൾ, കത്തോലിക്കാ സഭയുടെ ഭാഗമാകുക എന്നത് താൻ ചെയ്യേണ്ട കാര്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ഇവരുടെ കത്തോലിക്കാ വിശ്വാസ സ്വീകരണം സഭയ്ക്കും യൂണിവേഴ്‌സിറ്റിക്കും അനുഗ്രഹമാണെന്ന് ജോ പാറ്റേഴ്‌സൺ അഭിപ്രായപ്പെടുന്നു. ഇവരുടെ വിശ്വാസസാക്ഷ്യം നമ്മിൽ പലരോടും ആഴത്തിൽ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോട്ടോ ക്യാപ്ഷൻ: ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ചാൾസ് മിക്കൻസ്, റയാൻ ച്‌ലെബെക്ക്, മൈക്ക് മക്കോർമിക് എന്നിവർക്കൊപ്പം ആവേ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌സ് ഡയറക്ടർ ജോ പാറ്റേഴ്‌സൺ (ഇടത്തുനിന്ന് രണ്ടാമത്).

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?