Follow Us On

28

March

2024

Thursday

വിശ്വാസയാത്രയില്‍ സ്‌നേഹത്തിന്റെ സുവിശേഷം വെളിച്ചംപകരണം

വിശ്വാസയാത്രയില്‍ സ്‌നേഹത്തിന്റെ സുവിശേഷം വെളിച്ചംപകരണം

താമരശേരി: സഭയുടെ വിശ്വാസയാത്രയില്‍ സ്‌നേഹത്തിന്റെ സുവിശേഷമാണ് വെളിച്ചംപകരേണ്ടതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. താമരശേരി രൂപതയുടെ 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷന്‍. പ്രശ്‌നങ്ങളും എതിര്‍പ്പുകളും ഉണ്ടാകുമ്പോള്‍ വെറുപ്പും വിദ്വേഷവുംകൊണ്ട് അവയെ നേരിടാനുള്ള പ്രലോഭനം സ്വഭാവികമാണ്. എന്നാല്‍ അത് ലോകത്തിന്റെ നിയമമാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. ഏതു സാഹചര്യത്തിലും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് എതിര്‍പ്പുകളെയും ഭീഷണികളെയും നേരിടാനുള്ള വിളിയാണ് ക്രൈസ്തവരുടേതെന്ന് മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു.
തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി എത്തിയ മാര്‍ പാംപ്ലാനിയെ താമരശേരി മേരിമാതാ കത്തീഡ്രല്‍ കവാടത്തില്‍നിന്നും സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, കത്തീഡ്രല്‍ വികാരി മാത്യു മാവേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മോണ്‍. ആന്റണി കൊഴുവനാലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലിയോടനുബന്ധിച്ച് തയാറാക്കിയ പുസ്തകം മാര്‍ ജോസഫ് പാംപ്ലാനി മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് നല്‍കി പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ രൂപതാദിനത്തോടനുബന്ധിച്ച് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?