Follow Us On

18

April

2024

Thursday

ബൈബിള്‍ പഠനത്തിനെതിരെ നോട്ടീസ് അയച്ച നടപടി പ്രതിഷേധാര്‍ഹം

ബൈബിള്‍ പഠനത്തിനെതിരെ നോട്ടീസ് അയച്ച നടപടി പ്രതിഷേധാര്‍ഹം

എറണാകുളം: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി, സ്‌കൂള്‍ പഠനത്തില്‍ ബൈബിള്‍  ഉള്‍പ്പെ ടുത്തിയതിന്റെ പേരില്‍  ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളിന് നോട്ടീസയച്ച കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ നടപടി  പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബംഗളൂരുവിലെ ക്ലാരിന്‍സ് സ്‌കൂളിനാണ് നോട്ടീസ് ലഭിച്ചത്. ഭാരതത്തിന്റെ  ദേശീയതയും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്ര പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി പ്രയത്‌നിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്. ക്ലാരിന്‍സ് സ്‌കൂളില്‍ ക്രൈസ്തവ വിദ്യാര്‍ഥികളുടെ മതപഠനത്തെച്ചൊല്ലിയുള്ള  അനാവശ്യ വിവാദങ്ങളും  നിയമവിരുദ്ധ വാദങ്ങളും അവസാനിപ്പിക്കണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിനും തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും തലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള  അവകാശം മൗലികമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. സ്‌കൂള്‍ പഠന ത്തോടൊപ്പം  തന്നെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക്, ക്രിസ്തീയ മതബോധനം നല്‍കുകയെന്നത് ഭരണ ഘടനാപരമായി നല്‍കപ്പെട്ടിരിക്കുന്ന ന്യൂനപ ക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന നീക്കങ്ങള്‍ ആരുനടത്തിയാലും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സീറോമലബാര്‍സഭ പ്രതിജ്ഞാബദ്ധമാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?